Monday, February 15, 2016

ദേശസ്നേഹം മുടങ്ങാതെ മൂന്നു നേരം


ദിനവും മൂന്നു നേരം
അപ്പോത്തിക്കരിയുടെ
കയ്ക്കും ഗുളിക പോലെ
ഇനി നിങ്ങള്‍ പറയണം
ഞാന്‍ ഭാരതീയന്‍.


മുക്കിനു മുക്കിനു
നിങ്ങളുടെ ഭാഷണത്തില്‍
കുത്തിത്തിരുകണം ഇനിയെന്നും
വന്ദേമാതരം.

വീരചരമം പ്രാപിക്കുന്ന
ഓരോ ജവാനും നല്‍കണം
എഴുന്നേറ്റ് നിന്നൊരു സല്യൂട്ടും
നൂറു ഷെയറുകളും .

നാല് മണി കഴിഞ്ഞാല്‍
പെണ്മക്കളെ മുറിയിലടച്ചു
ആണ്മക്കളെ മുടങ്ങാതെ പഠിപ്പിക്കണം
യത്ര നാര്യസ്തു പൂജ്യന്ത രമണേ തത്ര ദേവത .

സായം കാലത്തിന്റെ ശാഖകളില്‍
മുടങ്ങാതെ പങ്കെടുത്തു
കുറുവടി കൊണ്ട് പണ്ടം കലക്കാന്‍ പഠിക്കണം.
പിന്നെ പ്രതിജ്ഞ പുതുക്കണം
ഹിന്ദുവിന്റെ ശത്രുവിനെ
മുച്ചൂടും മുടിക്കണം .

കയ്യില്‍ ഉയര്‍ത്തി പിടിക്കുക
മനുസ്മൃതിയുടെ പതിപ്പുകള്‍
ഓച്ഛാനിച്ചു നിന്നധികാര ദണ്ടിനാല്‍
ആസനത്തില്‍ പ്രഹരം ഏറ്റുരുവിടുക
ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമവിഭാഗശഃ
നിങ്ങളെ കാത്തിരിക്കുന്നത്
ആര്‍ഷഭാരത സംസ്കാരത്തിന്‍ താമ്രപത്രങ്ങള്‍ !
നിങ്ങള്‍ അറിയപ്പെടും ഇനി
ദേശസ്നേഹി .
ഭാരതാംബയുടെ പുത്രന്‍ .
-------------ബിജു ജി നാഥ്

2 comments:

  1. മൂന്നുനേരവും വാരിക്കോരി കഴിച്ചാല്‍ ഉണ്ടാവുന്നതല്ലല്ലോ ദേശസ്നേഹം!
    മൂര്‍ച്ചയുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  2. ജനസംഖ്യയിൽ 75% രാജ്യദ്രോഹികൾ ഉള്ള ഏക രാജ്യം

    ReplyDelete