ഉദിച്ചു മഞ്ഞ വെളിച്ചം മണ്ണില്‍
പിറന്നു മാനവ നന്മയ്ക്കായ് ഭഗവാന്‍
നമ്പൂരിയും നായാടിയും കൈകോര്‍ത്തു
ഒന്നായി നിന്നൊരു മന്ത്രമോതി
നാണുവല്ലീശ്വരന്‍ ഞങ്ങള്‍ക്ക്
നാടിതില്‍ ജീവിക്കുവാനിന്നു .
താതനും പുത്രനുമമ്മയും പിന്നെ
വീട്ടിലെ പട്ടിയും ചേര്‍ന്നു ഭരിക്കുമ്പോള്‍
നേടും മതേതരമൈക്യം സുഖം
നമ്മള്‍ ചേര്‍ന്നു നിന്നാല്‍ പിന്നെ
ഇല്ല മണ്ണില്‍ ചാതുര്‍വര്‍ണ്യം പോലും .
നാരായണന്‍ വേണ്ട ഞങ്ങള്‍ക്കിനി
കള്ളുമോലാളി ആണിനി ദൈവമുലകില്‍ .
--------------------------ബിജു ജി നാഥ്
(ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ആയ ആരുമായും ഇതിനു ബന്ധമില്ല . അങ്ങനെ വായിക്കപ്പെട്ടാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം . )
മഞ്ഞമയം
ReplyDelete