നിന്നിലെന്നോ പെയ്തിറങ്ങാൻ കൊതിച്ചൊരു
മഴയാണ് മണ്ണിലിന്നീ വിധമാഴത്തിൽ....
നിന്നോട് പറയാൻ കരുതിവച്ചൊതൊക്കെയും
ഇന്നീ കുത്തിയൊലിച്ചു പോകുന്നതും .
കണ്ണീരു വീണു നനഞ്ഞൊരെൻ മാറിലെ.
സ്പന്ദനം ഇന്നു നിലയ്ക്കുവാനായിട്ടോ
ഏറെ ദ്രുതമീ ഇടിനാദമൊത്തൊരു
ഞാണിൽ കളിക്കും നേരം പിടയ്ക്കുന്നു .
ഒരു വാക്ക് കൊണ്ടും , നോക്കിനാലും
മുറിപ്പെടുത്തുവാൻകഴിയില്ലയെങ്കിലും
ഹനിച്ചിടും ഹൃത്തിന്റെ മൃദുമേഖലകൾ
നിൻ മൃദുസ്മേരം പതറുവതറിയുമ്പോൾ.
-----------------------------------------ബിജു ജി നാഥ്
പ്രിയപ്പെട്ടവൾക്കായ് കേഴുന്ന ഹൃദയം
ReplyDeleteഹൃത്തിന്റെ മൃദുമേഖലകളിലേക്കാണ് സഞ്ചാരം
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ഒരിളം കാറ്റിനാല്‍പ്പോലും നോവാതെ ഞാന്‍ കാത്ത നിന്‍ മുഖം , എന്തേ ഇന്നീ വിധം കരിഞ്ഞുപോയി...?????
ReplyDeleteബിജു...ആര്‍ദ്രം...മനോഹരം...