ശ്രീ അനില്‍ കുര്യാത്തിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കേട്ടിട്ടുണ്ട് . ഒരിക്കല്‍ നേരില്‍ കണ്ടുവെങ്കിലും പരിചയപ്പെടാന്‍ അദ്ദേഹത്തിന്റെ പ്രശസ്തി അദ്ദേഹത്തെ അനുവദിക്കാഞ്ഞത് കൊണ്ട് പരിചയപ്പെടലുകള്‍ ഉണ്ടായില്ല . സുഹൃത്ത് മണിയും ഒന്നിച്ചു ഒരു ഫോട്ടോ സെഷനിലൂടെ നമ്മള്‍ മൂന്നു പേരും ഒരു ഫ്രെയിമില്‍ വന്നതിനപ്പുറം ഒരു പരിചയം ഇല്ല എന്നതാണ് ശരി . ഇന്നെന്റെ വായനയ്ക്ക് ഞാന്‍ തിരഞ്ഞെടുത്തത് യാദൃശ്ചികമായി കണ്ണില്‍ പെട്ട "എന്നിലേക്ക് തുറക്കുന്നൊരു നോവിന്റെ ജാലകമാണ് നീ " എന്ന അദ്ദേഹത്തിന്റെ കവിത സമാഹാരം ആണ് . ആദ്യം തന്നെ ആകര്‍ഷിച്ചത് അവതാരികകളുടെ ബാഹുല്യമാണ് . പത്തു സ്ത്രീ രത്നങ്ങളുടെ അവതാരികകള്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ പേജുകള്‍ . എന്റെ സുഹൃത്തുക്കള്‍ ആയ ഹണി , സുധീര ചേച്ചി , ബെല്സി എന്നിവരുമുണ്ട് അതില്‍ . അവ എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അപ്പോള്‍ തന്നെ ആ സമാഹാരം മുഴുവന്‍ വായിക്കണം എന്നൊരു തോന്നല്‍ ശക്തമായി .
സൈബറില്‍ പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത ഒരു കവി ആണ് ശ്രീ അനില്‍ കുര്യാത്തി . ഞാന്‍ പക്ഷേ അദ്ദേഹത്തെ വായിക്കുന്നത് ആദ്യമായും . മുന്‍വിധികളില്ലാതെ അത് കൊണ്ട് തന്നെ എനിക്ക് വായനകളിലൂടെ കടന്നു പോകാന്‍ കഴിഞ്ഞു. 101 കവിതാ ശകലങ്ങള്‍ കൊണ്ട് നിറച്ച ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് സീയെല്ലസ് ബുക്സ് ആണ് .
പ്രണയം ആണ് ഈ സമാഹാരത്തിന്റെ പ്രധാന ഇതിവൃത്തം . പ്രണയ നിരാശകളും , സന്ദേശങ്ങളും , പരിഭവങ്ങളും , മധുരങ്ങളും , ഓര്‍മ്മകളും ഒക്കെ ചേര്‍ന്ന് മുഴുവന്‍ പ്രണയമയം . അവതാരകരില്‍ ചിലര്‍ അഭിപ്രായപ്പെട്ട പോലെ ഒറ്റ വായനയ്ക്ക് ഉതകുകയും ഓര്‍ത്ത് വയ്ക്കാന്‍ വരികള്‍ ഒന്നും ബാക്കി വയ്ക്കുകയും ചെയ്യുന്നില്ല എന്നൊരു പോരായ്മ കവിതകളില്‍ കാണാം എങ്കിലും ചില കവിതകള്‍ വളരെ മധുരവും കാമ്പുള്ളതും ആയി അനുഭവപ്പെട്ടു . വായനയുടെ ആധിക്യം നല്‍കുന്ന കാവ്യങ്ങളെക്കാള്‍ ചെറു ശകലങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം എന്ന് കണ്ടറിഞ്ഞ കവി ചെറിയ ചെറിയ വരികളില്‍ പദ്യ ഗദ്യ രീതികളെ നന്നായി കൈകാര്യം ചെയ്തു എന്ന് തന്നെ പറയാം .
എന്റെ വായനയില്‍ എടുത്തു പറയാവുന്ന ചില കവിതകള്‍ "പറയാനുള്ളത് ","നീ","കനവു" ,"മരിച്ചവര്‍" തുടങ്ങി ചില കവിതകള്‍ വളരെ ചെറിയ വാക്കുകളില്‍ ഒരു കടല്‍ ഒളിപ്പിക്കുന്നുണ്ട് . മറ്റു ചിലത് വെറും എഴുത്തുകള്‍ക്ക് അപ്പുറം ഒന്നും പേറുന്നില്ല എങ്കിലും അവയിലൊക്കെയും അടങ്ങിയിരിക്കുന്ന ഒരു പ്രണയത്തിന്റെ , പ്രണയിതാവിന്റെ നോവും , നുറുങ്ങുകളും കാണാതെ പോകാന്‍ കഴിയില്ല വായനക്കാരന് . ഉള്ളു പൊള്ളിയും , വിങ്ങിയും ചിലപ്പോള്‍ കരകവിഞ്ഞും കവിതകള്‍ പിറക്കുന്നുണ്ട് പല വരികളിലും .
ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു കവിതാ സമാഹാരം . നല്ല ഭാവിയുള്ള ഈ കവി കൂടുതല്‍ വായിക്കപ്പെടണം അത് പോലെ എഴുത്തില്‍ കുറച്ചു കൂടി കയ്യടക്കവും നേടുകയാണെങ്കില്‍ നാളെയുടെ കവികളില്‍ അറിയപ്പെടുന്ന ഒരു നക്ഷത്രമാകാന്‍ കഴിവുള്ള എഴുത്തുകാരന്‍ . .......ബി ജി എന്‍ വര്‍ക്കല

No comments:
Post a Comment