Tuesday, June 30, 2015

പ്രണയവും പ്രളയവും


ഉരഞ്ഞു പൊട്ടും ഹൃദയങ്ങള്‍ പരസ്പരം 
ചോരപൊടിയാന്‍ മടിച്ചു നില്‍ക്കുമ്പോള്‍,
കരയുവാന്‍ കണ്ണീര്‍ തേടി പുഴ അലയുന്നു
പുല്‍മേടുകള്‍ തന്‍ പച്ചപ്പുകള്‍ തോറും.

അകന്നു പോകുന്ന നിഴലുകള്‍ക്കുള്ളില്‍
പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന മനസ്സുകള്‍.
ഒന്നുറക്കെ കരയാന്‍ കൊതിച്ചു പുഴനഖങ്ങള്‍
കുന്നിന്‍ ചരിവുകളില്‍ ആഴ്ന്നിറങ്ങുന്നു .

ഇരുളിലേക്ക് പിന്മടങ്ങും നിഴലുകള്‍ക്ക്
പ്രണയത്തിന്റെ മുഖമുണ്ടാകുമ്പോള്‍ ,
കുന്നുകള്‍ കുത്തിയൊലിച്ച് തുടങ്ങും
ഉള്ളിലൊരു പുഴയുടെ കണ്ണീരും പേറി.
---------------------ബിജു ജി നാഥ്

3 comments: