Tuesday, June 9, 2015

ബോൺസായ് മരങ്ങൾ

ഇലകൾ മരവിച്ചു
വിരലുകൾ ശോഷിച്ചു
വളർച്ച മുരടിച്ച
ശബ്ദം നിലച്ചുപോയവ!
പതിവായ് കഴിച്ചും
കൊതിയോടെ വെളിച്ചത്തെ പ്രതിക്ഷിച്ചും
ജാലകത്തിലൂടാകാശം കാണും.
കാറ്റൊന്നു വാരിപ്പുണർന്നെങ്കിലെന്നു കൊതിയ്ക്കും
കോരിച്ചൊരിയുന്ന മഴയെ,
ഉള്ളം തണുപ്പിക്കും തുഷാരബിന്ദുവിനെ,
ഉമ്മ വയ്ക്കും ശലഭ ചുണ്ടുകളെ,
കുത്തിനോവിയ്ക്കും ഭ്രമര നഖങ്ങളെ,
ദാഹിയ്ക്കുന്ന മനസ്സുമായ് കാത്തിരിയ്ക്കും.
പേരെഴുതി കെട്ടിയ കഴുത്ത്
ഭാരം താങ്ങാനാവാതെ താഴുമ്പോഴും ,
വളർത്തുന്നവരുടെ വിരലുകൾ
ശാഖികളിൽ മുറിവേല്പിക്കുമ്പോഴും,
പരാതികളില്ലാതെ
വേദനയുടെ അപസ്വരങ്ങളില്ലാതെ
കണ്ണീരിൻ്റെ മഴത്തോടുകളില്ലാതെ
പച്ചപ്പുകളിൽ നിശ്ചലം
നിത്യയൗവ്വനം താണ്ടുന്നു
ജിവിതം മുരടിച്ചു പോയവർ
-------------------ബിജു ജി നാഥ്

5 comments:

  1. മോഹങ്ങള്‍ മുരടിച്ചവര്‍!!

    ReplyDelete
  2. ഭീമന്മാര്‍ താണ്ഡവമാടുന്നു!
    ആശംസകള്‍

    ReplyDelete
  3. അടിമകള്‍ ഒരിയ്ക്കലും യജമാനനെ സ്നേഹിയ്ക്കാരില്ല ബിജു.. അവര്‍ ഭയക്കുകയെ ഉള്ളു... ഇവിടെയും ഒരു അടിമമനസ്സ്...

    ReplyDelete
    Replies
    1. അട വച്ച് വിരിയിച്ചെടുക്കുന്നവയ്ക്ക് സ്വന്തമായ ആകാശമില്ലല്ലോ

      Delete