പ്രണയസാക്ഷ്യം
-------------------------
എല്ലാ മരങ്ങളും ഇല പൊഴിക്കും കാലം
എല്ലാ പുഴയും നേർത്ത് പോകും കാലം
എല്ലാ കണ്ണുകളും നിന്നിലേക്കാകും കാലം
എല്ലാ ചിന്തകളും എന്നിൽ ഒടുങ്ങും കാലം .
നീയെന്നെയോർത്ത് വിതുമ്പിത്തുടങ്ങുകയും
നിന്നിൽനിന്നും നിറങ്ങൾ മങ്ങുകയും
സംഗീതം അപശ്രുതിയാകുകയും ചെയ്യും .
മണ്ണിന്റെ അടരുകളിൽ അപ്പോൾ മുതൽ
ചീവീടിന്റെ ശബ്ദം നിലയ്ക്കും .
പാരിജാതങ്ങൾ പൂവിടാതെയും
മഴവില്ലുകൾ പ്രകാശിക്കാതെയുമാകും .
അന്ന് പ്രപഞ്ചം പറഞ്ഞു തുടങ്ങും
നമ്മുടെ പ്രണയത്തെ കുറിച്ചു.
----------------------------------ബിജു ജി നാഥ്
-------------------------
എല്ലാ മരങ്ങളും ഇല പൊഴിക്കും കാലം
എല്ലാ പുഴയും നേർത്ത് പോകും കാലം
എല്ലാ കണ്ണുകളും നിന്നിലേക്കാകും കാലം
എല്ലാ ചിന്തകളും എന്നിൽ ഒടുങ്ങും കാലം .
നീയെന്നെയോർത്ത് വിതുമ്പിത്തുടങ്ങുകയും
നിന്നിൽനിന്നും നിറങ്ങൾ മങ്ങുകയും
സംഗീതം അപശ്രുതിയാകുകയും ചെയ്യും .
മണ്ണിന്റെ അടരുകളിൽ അപ്പോൾ മുതൽ
ചീവീടിന്റെ ശബ്ദം നിലയ്ക്കും .
പാരിജാതങ്ങൾ പൂവിടാതെയും
മഴവില്ലുകൾ പ്രകാശിക്കാതെയുമാകും .
അന്ന് പ്രപഞ്ചം പറഞ്ഞു തുടങ്ങും
നമ്മുടെ പ്രണയത്തെ കുറിച്ചു.
----------------------------------ബിജു ജി നാഥ്
നമ്മുടെ മനസ്സില്‍ അവശേഷിച്ച ഒരു തുണ്ട് നിലാവും തിരികെ വാങ്ങി ചന്ദ്രനും മറയും എന്നെന്നേയ്ക്കുമായി ... നല്ല വരികള്‍ ചങ്ങാതി...
ReplyDelete