ഒറ്റമരക്കൊമ്പിലൊരു കൊച്ചുകിളിക്കൂടിലായി
കൃഷ്ണവർണ്ണ ചേലിലുണ്ടൊരു
കൊച്ചു പൂമ്പാറ്റ .
കാറ്റുവീശും നേരമൊക്കെ
ശ്വാസമുള്ളിൽ പൊതിഞ്ഞു നില്ക്കും
കാട്ടുമുല്ലപ്പൂവ് പോലാ കൊച്ചു പൂമ്പാറ്റ .
യാത്രികരെ നിങ്ങളാ വഴി
യാത്രയൊന്നു ചെയ്തിടുകിൽ
ഓർക്കുക വലിച്ചെറിയരുതേ
കൂർത്ത കല്ലുകൾ .
നേർത്തുപോയൊരു നിലവിളിപോൽ
കാറ്റു തരും സന്ദേശത്തിൽ
കാതുചേർത്തു നിന്നാൽ കേൾക്കാം
ആ ചിറകടികൾ .
സൂക്ഷമപ്പോൾ നിങ്ങൾ പറയും
എന്റെ ജീവനതെന്നു .
-------------------ബിജു ജി നാഥ്
atheeva hrudyam..
ReplyDelete