കോപമിയന്നൊരു ദേവിതന്‍
കണ്ണിലെ തീയൊന്നണയ്ക്കുവാന്‍
കവിടി നിരത്തി പൂണൂല്‍ തടവി
കുരുതിയും കലശവും വിധിയുമായി .
നിണമണിഞ്ഞാകല്ലില്‍ ചുവട്ടില്‍
പിടഞ്ഞു തീരുന്നൊരു പൂവന്‍!
രുധിരപാനത്താല്‍ ശക്തിയേറ്റി
ദേവിയമരുന്നു മോക്ഷപ്രദായിനി .
ദര്‍ശന പുണ്യം തേടി വന്നാലവള്‍
ലക്ഷണമൊത്തൊരു കന്യയന്ന്‍
മാസമുറയുടെ വാലായ്മകാലത്തില്‍
ആശ്വാസം തേടിയാ നടയില്‍ നിന്നു.
ചോര കണ്ടില്ലെങ്കിലും ദേവി തന്‍
ഉള്‍ക്കണ്ണില്‍ പാഡ് തെളിഞ്ഞു.
ശക്തി നശിച്ചു ചൈതന്യം പോയിട്ട്
ദേവി കരയുന്നു ദീനയായ് പാവം .
------------------------ബിജു ജി നാഥ്
കണ്ണിലെ തീയൊന്നണയ്ക്കുവാന്‍
കവിടി നിരത്തി പൂണൂല്‍ തടവി
കുരുതിയും കലശവും വിധിയുമായി .
നിണമണിഞ്ഞാകല്ലില്‍ ചുവട്ടില്‍
പിടഞ്ഞു തീരുന്നൊരു പൂവന്‍!
രുധിരപാനത്താല്‍ ശക്തിയേറ്റി
ദേവിയമരുന്നു മോക്ഷപ്രദായിനി .
ദര്‍ശന പുണ്യം തേടി വന്നാലവള്‍
ലക്ഷണമൊത്തൊരു കന്യയന്ന്‍
മാസമുറയുടെ വാലായ്മകാലത്തില്‍
ആശ്വാസം തേടിയാ നടയില്‍ നിന്നു.
ചോര കണ്ടില്ലെങ്കിലും ദേവി തന്‍
ഉള്‍ക്കണ്ണില്‍ പാഡ് തെളിഞ്ഞു.
ശക്തി നശിച്ചു ചൈതന്യം പോയിട്ട്
ദേവി കരയുന്നു ദീനയായ് പാവം .
------------------------ബിജു ജി നാഥ്
No comments:
Post a Comment