മൗനമായി ജീവിത പെരുവഴിയില്‍
ലാളനം തേടിയ പടുബാല്യമൊന്നുണ്ട്
പതിനാലിന്‍ നിറവില്‍ അവതാരമായി
പതിവായി മാളോരെ വിഡ്ഢിയാക്കി .
വിഭൂതിയും രത്നവും ഫലമൂല്യങ്ങളും
പിന്നെ മധുരവചനങ്ങളും മറയാക്കി
പലകോടി ജനതതന്‍ വിശ്വാസ രോഗ
വ്യവസായ മൂല്യമറിഞ്ഞൊരുവന്‍
രത്നസിംഹാസനമൊന്നില്‍ വിരാജിച്ചു
കോടികള്‍ കൊയ്യുന്ന സാമ്രാജ്യപതിയായ്
കാലം കടന്നുപോയി കരള്‍ കവര്‍ന്നെടുത്തു
രോഗവും അവതാരമെന്നറിയാതെ.
അവതാരങ്ങള്‍ മരിക്കുന്നില്ല ദേഹം
വെടിയുന്നൊരു ജാലം മാത്രമെന്നുറപ്പിച്ചു
ഒരുപാടു ചരിത്രമുറങ്ങും നഗരത്തില്‍
ഉയരുന്നു മറ്റൊരു ദേവാലയം കൂടി .
പത്മനാഭനും നാരായണനും കൂട്ടിനു
പട്ടുമെത്ത ഒരുക്കി വരുന്നുണ്ട്
കച്ചവടത്തിന്റെ കാപട്യമൊളിപ്പിച്ച
ആര്‍ഷഭാരത സംസ്കൃതി വീണ്ടുമേ .
-------------------------ബിജു ജി നാഥ്
കച്ചവടമല്ലോ എല്ലാം!
ReplyDeleteആശംസകള്‍
രാഷ്ട്രീയത്തില്‍ ചിലര് രായാവ് ആകുന്നപോലെ
ReplyDeleteവിസിനസ്സില്‍ ചിലര് സാമ്രാജ്യമാകുന്നപോലെ
സിനിമേല് ചിലര് നക്ഷത്രമാകുന്നപോലെ
മതത്തില്‍ ചിലര് ദൈവങ്ങളാകുമത്രെ
unsure emoticon
കോടികളുടെ വാഹനത്തില്‍ അവര്‍ ഒഴുകുമത്രെ
മണിക്കൂറിന് ലക്ഷം രൂവായ്ക്ക് പ്രസങ്ങിക്കുമത്രെ
താമസിക്കുന്ന കൊട്ടാരത്തിന് അരമനയെന്ന് പറയൂത്രെ
ആശ്രമംന്ന് പേരിട്ടാലും പഞ്ചനക്ഷത്രമാണത്രെ
unsure emoticon
അവര് പറയുന്നത് കേട്ട് ദൈവങ്ങള്‍ നില്‍ക്കൂത്രെ
അവര് പറഞ്ഞാല്‍ ദൈവങ്ങള്‍ എല്ലാം കേള്‍ക്കൂത്രെ
അവര് മാത്രേ ദൈവത്തെ കാണൂത്രെ
ദൈവത്തിന് അവരെ പേടിയാത്രെ
ദൈവത്തെക്കാള്‍ വെല്യ ദൈവങ്ങള്‍!!!
എന്താല്ലേ പവറ്
(ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നും കോപ്പിയത്)