ഒരു കുഞ്ഞു തൂവലിന്‍ തലോടല്‍ പോല്‍
നിന്റെ നിറുകയില്‍ ഞാനൊന്നു തൊട്ടിടാം
പ്രിയതേ തുളുംബാതിരിക്കുവാന്‍ നിന്നുടെ
സ്വപ്നം മയങ്ങുമീ താരക മിഴികള്‍ രണ്ടും .
അശക്തര്‍ നാം ജീവിത നാടകശാലയില്‍
വേഷം മാറി വിശ്രമിക്കുവാന്‍ തെല്ലുമേ
അദൃശ്യം ഉള്ളില്‍ തിളയ്ക്കും ലാവതന്‍ തപം
മറയ്ക്കുവാന്‍ വൃഥാ നാം ശ്രമിക്കുന്നു നിത്യവും.
വാക്കുകള്‍ കൊണ്ട് തീര്‍ക്കും മായാജാല
ലോകത്തില്‍ നാം രമിക്കുന്നു നിരാശ്രയര്‍.
ദീര്‍ഘ നിശ്വാസതന്മാത്രകള്‍ കൊണ്ട്
മൗനത്തിന്‍ കോട്ടകള്‍ തകര്‍ക്കും രാവുകള്‍!
കണ്ടുമുട്ടുന്നു നാം ഏതോ ദശാസന്ധിതന്‍
കന്മദം ഉരുകും തീക്ഷ്ണവേനലിന്‍ പകലില്‍
ഒട്ടു നിന്നു നാം പരസ്പരം കൈകോര്‍ത്തിന്നു
യാത്ര ചെയ്തീടാം നിന്‍ മനം വിടര്‍ന്നീടുകില്‍ .
-----------------------------------ബിജു ജി നാഥ്
നിന്റെ നിറുകയില്‍ ഞാനൊന്നു തൊട്ടിടാം
പ്രിയതേ തുളുംബാതിരിക്കുവാന്‍ നിന്നുടെ
സ്വപ്നം മയങ്ങുമീ താരക മിഴികള്‍ രണ്ടും .
അശക്തര്‍ നാം ജീവിത നാടകശാലയില്‍
വേഷം മാറി വിശ്രമിക്കുവാന്‍ തെല്ലുമേ
അദൃശ്യം ഉള്ളില്‍ തിളയ്ക്കും ലാവതന്‍ തപം
മറയ്ക്കുവാന്‍ വൃഥാ നാം ശ്രമിക്കുന്നു നിത്യവും.
വാക്കുകള്‍ കൊണ്ട് തീര്‍ക്കും മായാജാല
ലോകത്തില്‍ നാം രമിക്കുന്നു നിരാശ്രയര്‍.
ദീര്‍ഘ നിശ്വാസതന്മാത്രകള്‍ കൊണ്ട്
മൗനത്തിന്‍ കോട്ടകള്‍ തകര്‍ക്കും രാവുകള്‍!
കണ്ടുമുട്ടുന്നു നാം ഏതോ ദശാസന്ധിതന്‍
കന്മദം ഉരുകും തീക്ഷ്ണവേനലിന്‍ പകലില്‍
ഒട്ടു നിന്നു നാം പരസ്പരം കൈകോര്‍ത്തിന്നു
യാത്ര ചെയ്തീടാം നിന്‍ മനം വിടര്‍ന്നീടുകില്‍ .
-----------------------------------ബിജു ജി നാഥ്
ശുഭയാത്ര
ReplyDeleteമംഗളാശംസകള്‍
ReplyDelete