Wednesday, April 1, 2015

ലഹരിചുവപ്പ് കണ്ടാണ്‌ ചുണ്ടുകള്‍ ദാഹിച്ചത്
ഇപ്പോള്‍ ചുവപ്പ് മാറുന്നുമില്ല ദാഹവും .
വീഞ്ഞിന്‍ ലഹരി പോല്‍ മദിപ്പിക്കുന്ന
നിന്റെ ഉമിനീരില്‍ വീണെന്റെ ചിന്തകളില്‍
നൂറു മിന്നാമിന്നികള്‍ കണ്ണ് തുറക്കുന്നു.
ഞാന്‍ ഒരു മേഘത്തുണ്ടായി മാറുന്നു!
നിന്നെയും കൊണ്ട് ഉയര്‍ന്നു തുടങ്ങുന്നു
അജ്ഞാതമാമേതോ സ്വപ്നത്തിന്റെ ചിറകില്‍ .
----------------------------ബിജു ജി നാഥ്

No comments:

Post a Comment