ഉമ്മവയ്ക്കാന്‍ പഠിക്കുന്ന
ചുണ്ടുകളേ
നിങ്ങൾക്ക് സമാധാനം .
സ്നേഹത്തിന്റെ
മൃദു ചുംബനം മുതൽ
കാമത്തിന്റെ
ചുടു ചുംബനം വരെ
നിങ്ങള്‍ക്ക് സ്വന്തം ...!
നിങ്ങൾ മേയുന്ന താഴ്വരകൾക്ക്
നാണത്തിന്റെ ചുവന്ന നിറം .
ദന്തക്ഷതമേറ്റ നിരവധി
ചുണ്ടുകളുടെ ശാപവും,
തിണർത്ത കവിളുകളുടെ ദുഖവും
നിങ്ങള്‍ക്ക് അമരത്വം
നൽകുമ്പോൾ
ചുവന്നു തുടുത്ത
മുലച്ചുണ്ടുകൾ നിങ്ങളെ
നോക്കുവാനാകാതെ
മിഴിയൊളിപ്പിക്കുന്നുവല്ലോ .
നിങ്ങൾ കീഴടക്കാത്ത
മഹാമേരുക്കളുണ്ടോ ?
നിങ്ങൾ ഊളിയിടാത്ത
സമുദ്രങ്ങളും .
എങ്കിലും ഉമ്മകളെ
നിങ്ങളെന്തിനു ഭയക്കുന്നു
ഇന്നുമീ ചുണ്ടുകളെ ?
--------ബി ജി എൻ
No comments:
Post a Comment