Monday, June 23, 2014

ജനനി


ഒരു വിരല്‍ത്തുമ്പാല്‍ തടഞ്ഞു
നിര്‍ത്താനും
ഒരു വാക്കിന്‍ മുനയാല്‍
തളര്‍ത്താനും
ഒരു ചൂരല്‍ വടിയാല്‍
നടത്താനും
കഴിയില്ല തന്‍ പൈതലിനെയെങ്കില്‍
അറുത്തെറിയുക കൊരവള്ളി
പിടഞ്ഞിടാതെ മനവും.
നീ 'ജനനി'യെങ്കില്‍ ! .

ആശ്രയമറ്റവളല്ല
ആശയറ്റവളുമല്ല നീ
നേരിന്‍ പാതയില്‍ വളര്‍ത്താന്‍
നന്മയുടെ ചിന്തേരില്‍
തിളങ്ങുവാന്‍
ജന്മം കൊടുപ്പവള്‍
നീ 'ജനനി'യെങ്കില്‍ ! .

കാമത്താലെരിയുവോളല്ല
പുത്രന്‍ തന്‍ നഗ്നത
ഭ്രമിക്കോളുമല്ല .
പിഴുതെറിയാന്‍ കെല്‍പ്പുള്ളവള്‍
ഏതു കളകളും ധരിത്രിയില്‍
വളരാതിരിക്കുവാന്‍
കൊയ്ത്തരിവാളെടുപ്പവള്‍
നീ 'ജനനി'യെങ്കില്‍ !

മാനത്തിന്‍ വിലയെ
ജീവനിലുപരി സ്നേഹിപ്പവള്‍ .
മക്കളെ
മാനത്തോടെ ജീവിക്കാന്‍
പഠിപ്പവള്‍ .
മാനമപമാനമായാല്‍
പുലരികാണാത്തവള്‍
നീ 'ജനനി'യെങ്കില്‍ !
---------------ബി ജി എന്‍

1 comment:

  1. നല്ല തലമുറകൾക്കായി നല്ല മാതാപിതാക്കളുണ്ടാവട്ടെ. കുഞ്ഞുങ്ങൾക്കായി സമയം ചെലവഴിക്കാൻ മാതാപിതാക്കൾക്ക്‌ മനസ്സും, പ്രാപ്തിയുമുണ്ടാവട്ടെ..


    നല്ല കവിത




    ശുഭാശംസകൾ......

    ReplyDelete