ചവച്ച് തുപ്പിയ പെണ്ണെല്ലിന്‍ കഷണങ്ങള്‍
കുടിച്ചു വറ്റിച്ച മുലക്കാമ്പിന്‍ ശേഷിപ്പുകള്‍
വലിച്ചു കീറിയ ശലഭദളങ്ങള്‍ തന്‍ നിണം
ഇനിയെന്താണ് നിന്നുടലിന്‍ ദാഹമകറ്റാന്‍!
കണ്ണീര്‍ വറ്റിയ ജീവിത പെരുമഴകള്‍ മുന്നി-
ലായ് ഉപ്പളങ്ങള്‍ പോലെ വറ്റിവരളുമ്പോള്‍
ശീതീകരണികളില്‍ പുളച്ചുമദിക്കുന്നു മേദ-
സ്സിന്‍ പുതിയ ജന്മത്തിന്‍ ബീജബാങ്കുകള്‍ .
ഉറവവറ്റിയ തണ്ണീര്‍ക്കുടങ്ങള്‍ വിണ്ടു കീറിയ
നഗ്നയാം ഭൂമി വെയില്‍ കൊണ്ട് പുളയവേ
ആകാശം കാത്തിരിക്കുന്നു മഴമേഘങ്ങള്‍
ഭൂമിയെ ബലമായിപ്രാപിക്കുന്നത്കാണാന്‍ .
ഇനി മടങ്ങാം, പെരുമവറ്റിയ വെറുംനിലത്തു
കരുണ വറ്റിയ മുലക്കാമ്പുകള്‍ മുറിച്ചു മാറ്റി
ആണത്വവും പെണ്ണത്വവും ശവഭോഗംചെയ്യും
വിശുദ്ധനദികളില്‍ കളിയോടമിറക്കി രസിക്കാം .
വിശപ്പിനരക്കച്ചയഴിക്കുന്ന കാഴ്ചകള്‍ മറക്കാം
നമുക്കിനി വിശുദ്ധയോനികള്‍ രജസ്വലയാകുന്ന
അന്തപ്പുരങ്ങളില്‍ മണിയൊച്ചകള്‍ കാതോര്‍ക്കാം
ഉമ്മറത്ത് ഞാത്തിയിടാം തൃപ്പൂത്തിന്‍ ശേഷിപ്പുകള്‍ .
വരിയുടയ്ക്കപ്പെടുന്ന പകലിന്‍ സന്തതികള്‍ രാവു-
മുഴുവന്‍ തെരുവില്‍ വിഴുപ്പു ചുമന്നു തളരുമ്പോള്‍
തിരുകേണം മയക്കത്തിന്റെ കറുത്ത ചേലകള്‍
പുതിയൊരു പുലരി സ്വപ്നം കാണാത്തിടത്തോളം .
-----------------------------ബി ജി എന്‍

No comments:
Post a Comment