നിറം മാറി വരുന്നൊരു സ്രിഗാലഹാസങ്ങളും
നിൻ വഴിത്താരയിൽ കൂടെയുണ്ട് .
ശിഖരങ്ങളിൽ , ഇലത്തണ്ടുകളിൽ
വേരുകളിൽ , വീശിയടിക്കും മാരുതനിൽ
പെയ്തു തോരും മഴച്ചാർത്തുകളിൽ
ഉരുകിയോലിക്കും വേനലിൽ
ഒരു മിഴി നിന്നിലേക്കാഴ്ന്നിറങ്ങുന്നുണ്ട് .
കരുതുക ഓരോ പാദങ്ങളും , വൃഥാ
കളയരുതൊരു ചലനങ്ങളും പാഴിൽ .
ഇരുളുകൾ കടമെടുക്കരുതൊരു രാവുപോലും
മുള്ളുകൾ പാദത്തെ തേടി നടക്കുന്നുണ്ടു നീളെ .
-----------------ബി ജി എൻ വർക്കല -------
ഈ വഴിത്താരയില്‍ എന്തെല്ലാം സൂക്ഷിച്ചാലാണ് ലക്ഷ്യത്തിലൊന്നെത്തുക!!
ReplyDelete