Saturday, June 22, 2013

അമ്മിക്കല്ല്


ഉപ്പുംമുളകും 
മഞ്ഞളുംപുളിയും
ഉള്ളിയും തേങ്ങയും
ജീരകവും
ഒന്നായി തീരോളം
നെഞ്ചത്ത് പൊങ്കാല .
എല്ലാം കഴിഞ്ഞൊന്ന്
കഴുകിവടിച്ചാ പിന്നെ
അന്നത്തെ ദിവസം
ഞാനന്യ തന്നെ .
----ബി ജി എന്‍ ----

4 comments:

  1. പിന്നെ നാളെ ഇതേ നേരം വരെ അന്യ

    ReplyDelete
  2. അല്ലെങ്കിലും മിക്സി അകത്തും അമ്മി പുറത്തും

    ReplyDelete
  3. പാവം അമ്മിയുടെ ദു:ഖം.. ഇന്ന് ആരും തിരിഞ്ഞു നോക്കാതെ എവിടെയോ...!

    ReplyDelete