കരയുടെ ദാഹം ശമിപ്പിക്കാൻ ആകാതെ
കരയുന്ന കടലിന്റെ കണ്ണു നീരുപ്പിൽ ,
അറിയാതെ പൊള്ളുന്ന കവിളുകൾ നോക്കി
ചിരിക്കുവാൻ കഴിയാതൊരു സൂര്യൻ....!
*******************************
കരയുന്ന കടലിന്റെ കണ്ണു നീരുപ്പിൽ ,
അറിയാതെ പൊള്ളുന്ന കവിളുകൾ നോക്കി
ചിരിക്കുവാൻ കഴിയാതൊരു സൂര്യൻ....!
*******************************
കുഴിമാടങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്
ആരുടെയോ ഒക്കെ ഓര്‍മ്മകളുടെ ബാക്കിശേഷിപ്പുകള്‍ .
ആരുടെയോ ഒക്കെ ഓര്‍മ്മകളുടെ ബാക്കിശേഷിപ്പുകള്‍ .
********************************************
ഒരു തയ് നടുമ്പോള്‍
ഒരു കുഞ്ഞു ജീവന്‍ നിങ്ങള്‍ സൃഷ്ടിക്കുന്നു .
ഒരു തണല്‍ വളര്‍ത്തുന്നു
നാളേക്ക് ഒരു പ്രതീക്ഷയും .
ഒരു വൃക്ഷത്തെ നിങ്ങള്‍
മഴുവില്‍ നിന്നും രക്ഷിക്കുമ്പോള്‍
ഒരു മഴക്കാറ് മന്ദഹസിക്കുന്നു
ധരിത്രി തന്‍ മാര്‍ക്കുടങ്ങള്‍
ത്രസിക്കുന്നു നിന്നെയോര്‍ത്തു .
-----------ബി ജി എന്‍
ഒരു കുഞ്ഞു ജീവന്‍ നിങ്ങള്‍ സൃഷ്ടിക്കുന്നു .
ഒരു തണല്‍ വളര്‍ത്തുന്നു
നാളേക്ക് ഒരു പ്രതീക്ഷയും .
ഒരു വൃക്ഷത്തെ നിങ്ങള്‍
മഴുവില്‍ നിന്നും രക്ഷിക്കുമ്പോള്‍
ഒരു മഴക്കാറ് മന്ദഹസിക്കുന്നു
ധരിത്രി തന്‍ മാര്‍ക്കുടങ്ങള്‍
ത്രസിക്കുന്നു നിന്നെയോര്‍ത്തു .
-----------ബി ജി എന്‍
*****************************
കടല് മുഴുവന്‍ വറ്റിയിട്ടും
അടങ്ങുന്നില്ലേ കാലമേ നിന്‍ ദാഹം ?
മണ്ണ് വരണ്ടു പിളര്‍ന്നിട്ടും
താപമേ നിനക്ക് മതിയായില്ലേ ?
ഇനിയീ പുഴയുടെ നൂല് കൊണ്ട് നീ
മറയ്ക്കുക നിന്റെ നാണം .
-----------------ബി ജി എന്‍ ---
അടങ്ങുന്നില്ലേ കാലമേ നിന്‍ ദാഹം ?
മണ്ണ് വരണ്ടു പിളര്‍ന്നിട്ടും
താപമേ നിനക്ക് മതിയായില്ലേ ?
ഇനിയീ പുഴയുടെ നൂല് കൊണ്ട് നീ
മറയ്ക്കുക നിന്റെ നാണം .
-----------------ബി ജി എന്‍ ---
***************************
പഠിക്കണം എന്നെ ഞാന്‍ ആഗ്രഹിച്ചുള്ളൂ .
ഇത്രയും പഠിക്കുമെന്ന് കരുതിയതേ ഇല്ല .
ഇത്രയും പഠിക്കുമെന്ന് കരുതിയതേ ഇല്ല .
************************************
വിരല്‍ ത്തുമ്പിലാണ് ലോകമെന്കിലും വിദൂരം നിന്റെ സാമീപ്യം .
************************************
പുലയക്കിടാത്തിയെ
പെരുവഴിയില്‍ മാനഭംഗം ചെയ്‌താല്‍ അത് കേവലം ഒരു വാര്‍ത്ത . ആദിവാസികള്‍
അവിവാഹിതരായ അമ്മമാരായി മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ത്തല്‍ അശ്രീകരം .
വെളുത്ത ഉടലില്‍ ഒരു നഖമുന കൊറിയാല്‍ അത് ചാനല്‍ കണ്ണീര്‍ . സമൂഹമേ
എന്തിനാണ് ഈ കപട മുഖം . അതും ഇതും നിന്റെ പെങ്ങള്‍ അല്ലെ ?
**********************************************
രണ്ടു
മതങ്ങള്‍ തമ്മിലുള്ള യുദ്ധം ആണ് എങ്കില്‍ മരിക്കുന്നത് കുഞ്ഞു ആയാലും
വൃദ്ധര്‍ ആയാലും ഓരോ മതത്തിന്റെയും അവകാശം ആണ് അവരുടെ മതത്തിലെ
രക്തസാക്ഷികള്‍ക്കായ് കണ്ണീര്‍ ചൊരിയുക എന്നത്. യുദ്ധം ഒരേ മതത്തില്‍
പെട്ടവര്‍ക്കിടയിലാനെന്കില്‍ ആ കണ്ണുനീരിന് മരിച്ചവരുടെ വീടിനപ്പുരം ശബ്ദം
ഉണ്ടാകുക വളരെ ബുദ്ധിമുട്ടായി കാണുന്നു . എന്ത് കൊണ്ടാണ് ഈ ഇരട്ടത്താപ് നയം
മനുഷ്യര്‍ക്കിടയില്‍ എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് മതം എന്നാ
നിരാളിയുടെ ചുറ്റു വള്ളി മനുഷ്യനിലും ദേശത്തിലും എങ്ങനെ
ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാകുന്നത് . എന്നിട്ടും മതം ശ്രേഷ്ടം
ആകുന്നതും ഇതൊക്കെ കൊണ്ട് തന്നെ ആകാം .
**********************************
കപടമുഖങ്ങളാണധികം
ReplyDelete