Monday, June 3, 2013

മതമൈത്രി ഉള്ളം കയ്യിൽ

സ്കൂൾ എന്നത് മധുരിക്കുന്ന ഒരു ഓര്‍മ്മ ആണ് .
പ്രൈമറി സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ്സിലേക്ക്  കയറി ചെല്ലുമ്പോൾ എല്ലാവരെയും പോലെ കൌതുകവും ഭയവും സന്തോഷവും എല്ലാം അടങ്ങിയ ഒരു അവസ്ഥ ആയിരുന്നു എന്റെയും .
ഇന്ന് വരെ കാണാത്ത സുഹൃത്തുക്കൾ . വലിയ സ്കൂൾ . പുതിയ പുസ്തകങ്ങൾ . ദീര്ഘ യാത്ര .
ക്ലാസ്സിൽ മുന്ബഞ്ചിൽ ആദ്യം തന്നെ എനിക്ക് സ്ഥാനം കിട്ടി . സാറ് പഠിപ്പിക്കുന്നത്‌ ആദ്യം ഞാൻ കേള്ക്കും ഹഹഹ എന്തൊരു സന്തോഷം .
രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണണം . ഒരു ദിവസം ഇന്ഗ്ലീഷ്‌ ക്ലാസ് നടക്കുന്നു . ഫൈസൽ സാർ എന്തൊക്കെയോ പഠിപ്പിക്കുന്നു . എനിക്ക് ബോറടിച്ചു . ഞാൻ പതുക്കെ എന്റെ കൈവെള്ളയിൽ ബാൾ പേന കൊണ്ട് മതമൈത്രി വരുത്തി . ഒരു കുരിശു ഒരു ചന്ദ്രക്കല പിന്നെ ഒരു ഓം . ആഹാ എന്തൊരു സന്തോഷം . ഞാൻ അതിനു ഡിസൈൻ ചെയ്യുമ്പോൾ ആണ് ഫൈസൽ സാറിന്റെ വിളി ബിജു ഇവിടെ വാ . കാര്യം അറിയാതെ അങ്ങോട്ട്‌ ചെന്ന് . എന്താ നീ ചെയ്തോണ്ടിരുന്നെ എന്ന ചോദ്യത്തിന് ഞാൻ കൈ നിവര്ത്തി കാണിച്ചു കൊടുത്ത് .
തിരിഞ്ഞു എല്ലാരേം കാണിക്കാൻ സാർ പറഞ്ഞു . ഞാൻ ആഹ്ലാദത്താൽ തിരിഞ്ഞു നിന്ന് കൈ നിവര്ത്തി എല്ലാരേം കാണിക്കവേ ചന്തിയിൽ സാറിന്റെ ചൂരൽ ചെണ്ടമേളം നടത്തി . പുളഞ്ഞു പോയ്‌ ഞാൻ . പോയി കൈ കഴുകിയിട്ട് വാ എന്ന ശാസനയും ചെവി കൊണ്ട് കരഞ്ഞു കൊണ്ട് ഞാൻ പോയി കൈ കഴുകി വന്നു .
അതോടെ ഞാൻ മനസ്സിലാക്കി  ഉള്ളം കയ്യിലുള്ള മത മൈത്രി അടി കൊള്ളുന്ന പണി ആണെന്ന് .
എന്നാ പിന്നെ കാണിച്ചു തരാം എന്ന് കരുതി ഡിസ്കിൽ വരച്ചിട്ടു ഇന്റർവേൽ സമയത്ത് . ഇനി സാർ എന്ത് ചെയ്യുമെന്നു കാണാലോ ...!
----------------------------------------------ബി ജി എൻ വര്ക്കല 

2 comments:

  1. അടി കൊള്ളിച്ച മതമൈത്രി. അല്ലെ?

    വരച്ചതിനല്ല അടി ശ്രദ്ധിക്കാതിരുന്നതിനായിരുന്നു എന്ന് സാറ് പറഞ്ഞുതന്നില്ലേ?

    ReplyDelete
    Replies
    1. അന്നത്തെ പ്രായവും സാറും ഇത് പറഞ്ഞും തന്നില്ല അറിഞ്ഞുമില്ല എന്നതാണ് അജിത്‌ ഭായ് ശരി

      Delete