ആധുനിക കാലഘത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് സമൂഹത്തില്‍ . ഇവ നമ്മുടെ സമൂഹത്തെ മൊത്തമായോ അല്ലെങ്കില്‍ ചില വിഭാഗങ്ങളെയോ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കാര്‍ന്നു തിന്നു കൊണ്ടേ ഇരിക്കുന്നു .
വികസരസമൂഹത്തില്‍ നമുക്ക് കൈമോശം വരുന്ന ചില വസ്തുതകള്‍ ഉണ്ട് . നാം കാണാതെ പോകുന്നവ അല്ല അവ . എന്നാല്‍ നമ്മള്‍ ബോധപൂര്‍വ്വം അവഗണിക്കുന്നവ ആണ് ഇത്തരം വസ്തുതകള്‍ .
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങള്‍ ആയിരുന്ന ഒരു സമൂഹത്തില്‍ നിന്നാണ് സ്ത്രീ താഴേക്കും പുരുഷന്‍ ഉന്നതിയിലെക്കും നടന്നു നീങ്ങിയത്.
സമൂഹത്തില്‍ സ്ത്രീ സ്വന്തംതാല്‍പര്യങ്ങളെ പുരുഷന് മുന്നില്‍അടിയറവു വച്ചുകൊണ്ട് തന്റെ ബലഹീനതകളിലേക്ക് നടന്നുകയറുക ആണ് ഉണ്ടായതു .
മതങ്ങളും മാറി വന്ന സാമൂഹിക കാഴ്ചപ്പാടുകളും അവളെ അവിടെ തന്നെ തളച്ചിടപ്പെട്ടു. കാലത്തിന്റെ യാത്രയില്‍ അവള്‍ ഒരു തിരിച്ചു വരവ് പലപ്പോഴും കൊതിച്ചിരുന്നു എങ്കിലും പൂര്‍ണ്ണമായ് അല്ല ഭാഗികമായ് പോലും അവള്‍ക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം .
പുരുഷ കേന്ദ്രീകത സമൂഹത്തില്‍ സ്ത്രീ തന്റെ സാമീപ്യം ഉറപ്പിക്കേണ്ടത് എങ്ങനെ ആയിരിക്കണം എന്നത് സ്ത്രീക്ക് ഇന്നും അജ്ഞാതം ആണ് എന്ന് തോന്നും അവളുടെ പ്രവര്‍ത്തികള്‍ വിലയിരുത്തിയാല്‍ .
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിലും , നിരത്തില്‍ സ്വതന്ത്രയായി സഞ്ചരിക്കുന്നതിലും , പിന്നെ ഭാര്യ എന്നാ കടമ (അത് പുരുഷന്‍ അടിച്ചെല്പ്പിച്ച ഒരു വ്യെവസ്ഥ ആയി അവള്‍ വിശ്വസിക്കുന്നു ) നിറവേറ്റുന്നതിലും നിന്നാണ് അവള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് എന്ന സന്ദേഹം ഉളവാകുന്നു .
പുരുഷന്റെ സാമൂഹ്യ വ്യെവസ്ഥ എന്നൊന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെ ആകും ഉത്തരം . എന്നാല്‍ ഇതില്‍ സ്ത്രീക്ക് എന്താണ് ഭാഗം എന്ന് ചോദിക്കുന്നിടത്താണ് സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയം കടന്നു വരുന്നത് എന്ന് കാണാം . പുരുഷനൊപ്പം എല്ലാ മേഖലയിലും സ്ത്രീ കടന്നു വരുന്നത് ശാരീരിക , മാനസിക ഘടകങ്ങള്‍ വച്ച് നോക്കുമ്പോള്‍ അപ്രാപ്യം ആണ് . വിരലിലെണ്ണാവുന്ന ചില ഉദാഹരണങ്ങളിലൂടെ അതല്ല എന്ന് ശഠിക്കാം എങ്കിലും അതങ്ങനെ തന്നെ സത്യമായ് നില്‍ക്കുന്നു .
ഒരു ഭാഗത്ത് സ്ത്രീ സ്വാതന്ത്രം ആഗ്രഹിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് സ്ത്രീ സ്വയം വില്‍ക്കപ്പെടുന്ന കാഴ്ച ആണ് കാണുന്നത് . ഇന്ന് കുറ്റ കൃത്യങ്ങളില്‍ ആണ് സ്ത്രീ പ്രാധിനിത്യം മുന്നോട്ടു വരുന്നത് . ബാങ്ക് കൊള്ള ആയാലും , കൊലപാതകം ആയാലും , രാക്ഷ്ട്രീയം ആയാലും , സ്ത്രീ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു എന്ന് കാണാം .
കുംഭകോണങ്ങളില്‍ , അത് പോലെ രതി വ്യാപാരങ്ങളില്‍ (കവലയില്‍ നാലണക്ക് ശരീരം വില്കുന്ന വേശ്യ എന്ന ഒമാനപ്പെരുള്ളവള്‍ അല്ല ), മയക്കു മരുന്ന് പോലുള്ള കുറ്റ കൃത്യങ്ങളില്‍ എല്ലാം തന്നെ സ്ത്രീ ഇന്ന് ഒരു അവിഭാജ്യ ഘടകം അല്ലെങ്കില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു .
സമീപ കാല സംഭവങ്ങള്‍ എടുത്താല്‍ പോലും സരിതയും , തെറ്റയിലും എല്ലാം ചൂണ്ടി കാണിക്കുന്ന കാഴ്ചകള്‍ സ്ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ എത്ര കണ്ടു അകപ്പെട്ടിരിക്കുന്നു എന്നത് തെളിയിക്കുന്നുണ്ട് .
ചരിത്രത്ല്‍ എല്ലാം തന്നെ സ്ത്രീ എല്ലാ വിധത്തില്‍ ഉള്ള വിധ്വംസക വിഷയങ്ങളിലും ഒരു പ്രധാനി ആണ് എന്ന് വായിക്കപ്പെടുന്നു . ഹവ്വ ആദ്യമായ് പുരുഷനെ കുഴിയില്‍ ചാടിച്ചു എന്ന മതത്തിന്റെ പ്രബോധനം മുതല്‍ അത് കാണാം , ഇതിഹാസങ്ങള്‍ പോലും സ്ത്രീയെ കാണുന്ന കാഴ്ചകള്‍ ഇതൊക്കെ തന്നെ . നാരി ഭരിച്ചിടം , നാരകം നട്ടിടം ഇത് രണ്ടു നശിച്ചു പോകും എന്നൊരു ചൊല്ല് , നാരികള്‍ ആണ് എല്ലാ വിനാശങ്ങള്‍ക്കും കാരണം എന്നൊരു ചൊല്ല് . അധികാരങ്ങള്‍ നഷ്ടപ്പെട്ടതിനും , ജീവനും സ്വത്തിനും നഷ്ടങ്ങള്‍ വന്നതിനും , കലാപങ്ങള്‍ക്കും എല്ലാം പിന്നില്‍ ഒരു സ്ത്രീ ഉണ്ട് എന്നത് ചരിത്രം വായിക്കപ്പെടുന്ന ഒരു കാഴ്ച ആണ് .
അപ്പോള്‍ പിന്നെ എവിടെ ആണ് സ്ത്രീ അബല ആകുന്നതു എന്ന ചിന്ത കൊണ്ടെത്തിക്കുന്നത് സമൂഹത്തിന്റെ താഴെ കിടയില്‍ ആണ് . ഇന്നോളം ഉള്ള ചരിത്രങ്ങില്‍ എങ്ങും ഒരു കീഴാള പെണ്ണ് ചരിത്രം തിരുത്തി കുറിച്ചിട്ടില്ല . അവള്‍ മൂലം ഒരു സാമ്രാജ്യവും വീണിട്ടും ഇല്ല . അവള്‍ സ്വന്തം അസ്ഥിത്വം നഷ്ടമാകുന്ന അവസരത്തില്‍ കൊടുവാള്‍ എടുത്തിട്ടുണ്ടെങ്കില്‍ പോലും സമൂഹ ധാരയില്‍ അവള്‍ ഒരിക്കലും ഒരു ഫ്രൈം ആയി വന്നിട്ടുമില്ല .
പീഡിപ്പിക്കപ്പെടുന്ന ചരിത്രങ്ങളില്‍ മിക്കപ്പോഴും എന്നല്ല ഭൂരിഭാഗവും ഈ പറയുന്ന സമൂഹത്തിലെ ഏറ്റവും താഴെ ഉള്ള സ്ത്രീകളില്‍ ആണ് സംഭവിക്കുന്നത് . അവര്‍ എന്നും അങ്ങനെ തന്നെ ആയിരിക്കാന്‍ സമൂഹം ബദ്ധശ്രദ്ധരും ആണ് .
വിദ്യാഭ്യാസവും , ഉയര്‍ന്ന ജോലിയും , ഒന്നുമല്ല അടുക്കളയും , പറമ്പും പാടവും ആണ് അവരുടെ മേഖല . കുറച്ച കൂടി ഉയരം എന്ന് പറഞ്ഞാല്‍ ഇന്ന് തൊഴില്ശാലകളും വ്യാപാരശാലകളും നിറഞ്ഞു നില്‍ക്കുന്ന വര്‍ഗ്ഗം . അവര്‍ക്ക് സുരക്ഷ ഒരു ഭാരമായി ആണ് ഭരണകൂടം പോലും വിലയിരുത്തുന്നത് . നീതിയും നിയമവും പോലും അവരില്‍ നിന്നും അകന്നു നില്‍ക്കുന്നു . അവര്‍ക്ക് ചിന്തിക്കാന്‍ തലച്ചോര്‍ പോലും കൊടുക്കുന്നില്ല എന്ന് പറയുന്നതാകും ശരി .
ഇവയില്‍ നിന്നും അവരെ മുന്നിലേക്ക് കൊണ്ട് വരാന്‍ ഇന്നോളം ഒരു പ്രത്യയശാസ്ത്രവും ,മതവും ശ്രമിച്ചിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുത ആണ് . മാത്രമോ ഒരു സാമൂഹ്യ പരിഷ്കരണവും അവര്‍ക്ക് വേണ്ടി നടത്തുവാനോ , അവര്‍ക്കായി ജിഹ്വ ഉയര്‍ത്തുവാനോ സാമൂഹിക സേവകരോ വനിതാ സംരക്ഷണ , വിമോചന പ്രവര്‍ത്തകരോ തയ്യാറാകാത്തതു ആണ് ഈ ഒരു വിധേയത്ത സമൂഹത്തെ ഇങ്ങനെ തന്നെ നിലനിര്‍ത്തുന്ന പുരുഷ വ്യെവസ്ഥയെ സാധൂകരിക്കുക ആണ് ഇവര്‍ ചെയ്യുന്നതെന്നതിനു തെളിവായി കാണിക്കാന്‍ കഴിയുന്നത് .
ഇതിനൊരു മാറ്റം എങ്ങനെ എന്നാണു നാം ഇനി ചിന്തിക്കേണ്ടത് . സമൂഹം അവിടേക്ക് ആണ് ഉറക്കം വെടിഞ്ഞു എഴുന്നെല്‍ക്കേണ്ടത് .
-------------------ബി ജി എന്‍ വര്‍ക്കല --------------

Not my words, but worth reading:
ReplyDeletehttps://www.facebook.com/groups/malayalamblogwriters/permalink/451792331584216/