കാണുന്നതാരെയെന്‍ കണ്മുന -
ക്കുള്ളിലായ് കാത്തിരിക്കുന്നോരാ
സന്ധ്യാംബരത്തെയോ ?
തേടുന്നിതര്‍ത്ഥ പൂര്‍ണ്ണങ്ങളാം
തേനൂറ്റിയൊടുങ്ങും നിശാശലഭങ്ങളെയോ ?
നോവുകളിലഗ്നി പൊഴിയും മനസ്ത്വൈര്യമാം
വടുക്കളിലൂറുന്ന നിണകണമോ ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ ,വെന്നാ-
ലീ കരയും കിടാങ്ങളെന്തേ മൃതി പൂകുന്നു ?
പടനിലം വിട്ടുപോം ഞങ്ങളെ പിന്നെയും
പട തേടി വരുന്നെന്തിനോ ?
സീമന്ത കുങ്കുമം പേറേണ്ട മൂര്‍ദ്ധാവു-
ജാരന്റെ ചുണ്ടിനാല്‍ ചുവക്കുന്നു .
ഇല്ലാവില്ലെന്റെയീ ലോകത്തില്‍
ഇല്ലിനിയോന്നുമേ പ്രതികരിക്കുവാന്‍ .
പണയമായ് വയ്ക്കുന്നു ഞാനെന്റെ
കാതും നാവുമൊപ്പമീ കണ്‍കളും .
നേരം പുലരുന്നു , കാണ്മതെന്തു -
ഞാനെന്‍ ഉള്‍ക്കണ്ണിലൂടെ ..!
ഹാ .എന്ത് സൌമ്യ മിന്നെന്റെ ജീവിതം .
ഹാ എത്ര സുന്ദരമീ ഉലകം ...!
--------------ബി ജി എന്‍ വര്‍ക്കല --24.06.95
ക്കുള്ളിലായ് കാത്തിരിക്കുന്നോരാ
സന്ധ്യാംബരത്തെയോ ?
തേടുന്നിതര്‍ത്ഥ പൂര്‍ണ്ണങ്ങളാം
തേനൂറ്റിയൊടുങ്ങും നിശാശലഭങ്ങളെയോ ?
നോവുകളിലഗ്നി പൊഴിയും മനസ്ത്വൈര്യമാം
വടുക്കളിലൂറുന്ന നിണകണമോ ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ ,വെന്നാ-
ലീ കരയും കിടാങ്ങളെന്തേ മൃതി പൂകുന്നു ?
പടനിലം വിട്ടുപോം ഞങ്ങളെ പിന്നെയും
പട തേടി വരുന്നെന്തിനോ ?
സീമന്ത കുങ്കുമം പേറേണ്ട മൂര്‍ദ്ധാവു-
ജാരന്റെ ചുണ്ടിനാല്‍ ചുവക്കുന്നു .
ഇല്ലാവില്ലെന്റെയീ ലോകത്തില്‍
ഇല്ലിനിയോന്നുമേ പ്രതികരിക്കുവാന്‍ .
പണയമായ് വയ്ക്കുന്നു ഞാനെന്റെ
കാതും നാവുമൊപ്പമീ കണ്‍കളും .
നേരം പുലരുന്നു , കാണ്മതെന്തു -
ഞാനെന്‍ ഉള്‍ക്കണ്ണിലൂടെ ..!
ഹാ .എന്ത് സൌമ്യ മിന്നെന്റെ ജീവിതം .
ഹാ എത്ര സുന്ദരമീ ഉലകം ...!
--------------ബി ജി എന്‍ വര്‍ക്കല --24.06.95
വളരെ നന്നായിട്ടുണ്ട്.
ReplyDeleteസന്ധ്യാംബരമാണ് ശരി
nandi ajitthetta thettu ormmappeduthiyathinu.
ReplyDelete