Monday, July 22, 2013

അരയാലിലകള്‍

സ്നേഹം വിങ്ങുന്ന മനസ്സുമായ് കരളിന്റെ കാണാകൊമ്പിലെങ്ങോ ഒരു കൊച്ചു കിളി ഉറങ്ങി കിടക്കുന്നത് ഞാനറിയുന്നു . മിഴിയില്‍ പ്രതീക്ഷകളുടെ നാമ്പുമായി പുലര്‍കാലങ്ങളില്‍ ഉണരുകയും സന്ധ്യയില്‍ തളര്‍ന്നു മയങ്ങി വീഴുകയും ചെയ്യുന്ന സൂര്യകാന്തിയെപ്പോലെ ആ കുഞ്ഞു മനസ്സും നോവുന്നുവോ ?
'സ്നേഹം പങ്കുവയ്ക്കലാണ് ' എന്ന് പറഞ്ഞതാരാണെന്ന് ഞാനോര്‍ക്കാന്‍ ശ്രമിച്ചു .
ശിഥിലമായ ചിന്തകള്‍ക്ക് നടുവില്‍ ഒരു ഒറ്റയാള്‍ പട്ടാളമായി നിന്ന എനിക്ക് ഒന്നിനുമൊരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല .
മയക്കം നടിച്ചു കിടന്ന എന്റെ മുന്നില്‍ ഒരു പാട് നാടകങ്ങള്‍ക്കു തിരശ്ശീല ഉയരുകയും താഴുകയും ചെയ്യുന്നതറിഞ്ഞു ഉറക്കം വരാത്ത മനസ്സിനെ സ്വയം ശപിക്കുന്ന എന്റെ മാനസികാവസ്ഥ നിനക്കെങ്ങനെയാണ് ഞാന്‍ വ്യെക്തമാക്കി തരേണ്ടത്‌ ?
സ്നേഹിക്കുന്നവര്‍ ഒന്നും നോക്കുന്നില്ല , അവര്‍ ഒന്നും കാണുന്നുമില്ല . അന്ധമായ സ്നേഹത്തിന്റെ നദീപ്രവാഹത്തില്‍ രണ്ടിലകളായി പൊങ്ങിയും താഴ്ന്നും ചുഴികളില്‍ അമര്‍ന്നും താഴെക്കൊഴുകുകയാണവര്‍ . ദൂരെ അറിയാത്തൊരു തിരിവില്‍ തങ്ങളുടെ പ്രയാണം അവസാനിക്കുമെന്നും , അവിടെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരവസാനം ഉണ്ടാകുമെന്നുമറിയാതെ...
ഒന്നാലോചിച്ചാല്‍ നമ്മലെന്തിനോ വേണ്ടി ദാഹിക്കുന്നവരല്ലേ ?
എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണ് നാമെല്ലാം .
അതിനിടയില്‍ നാളേക്ക് വേണ്ടിയുള്ള സുന്ദര സങ്കല്‍പ്പങ്ങളെ താലോലിക്കുവാന്‍ ,ആര്‍ക്കുണ്ട് സമയം .
ഇന്നാണ് പ്രധാനം . ഇന്നത്തെ കാര്യങ്ങള്‍ നടന്നാല്‍ , നാളെയെ കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങാം .! 
-------------------------ബി ജി എന്‍ വര്‍ക്കല ---------------

2 comments:

  1. ഇന്നത്തെ കാര്യങ്ങള്‍ നടന്നാല്‍ , നാളെയെ കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങാം. എന്തര്‍ത്ഥമിരിക്കുന്നു ആ ചിന്തയില്‍.' ഒന്നുമില്ല എല്ലാം വന്നുചേരുന്നു.അറിയാതെ

    ReplyDelete
  2. ഇന്നത്തെ കാര്യങ്ങള്‍ ഇന്ന്..!!
    ഓരോരോ ദിവസത്തിനും അന്നന്നത്തെ പ്രശ്നങ്ങള്‍ മതി എന്നൊരു ഗുരു അരുളിയിട്ടുണ്ട്!

    ReplyDelete