നിരാസങ്ങളുടെ സഹനപര്‍വ്വത്തിലെങ്ങോ വച്ചാണ് രതിയുടെ തീക്കാറ്റ് കൂട് വിട്ടു പുറത്തു വന്നത് . ചങ്ങലകള്‍ അഴിച്ചു അതൊന്നു നിവര്‍ന്നു നിന്നപ്പോള്‍ അന്ധത വന്നു മിഴികളെ മൂടിപ്പോയ് . തലച്ചോറില്‍ തേനീച്ചകള്‍ മൂളിയപ്പോള്‍ വികാരത്തിന്റെ പറവകള്‍ കുറുകി തുടങ്ങി. ആമാശയത്തെ പതപ്പിച്ച് പുളിപ്പിച്ച ദഹനരസത്തിന് തലച്ചോര്‍ മന്ദത നല്‍കി .
ഇടറുന്ന പാദങ്ങള്‍ വല്ലാതെ ഇടറിയപ്പോള്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചത് വാഴത്തടയില്‍ .
തെന്നി നീങ്ങിയ കയ്കളില്‍ തടഞ്ഞത് സ്നിഗ്ദ്ധതയുടെ കാണാക്കയങ്ങള്‍ .ഇരുട്ടിന്റെ കയത്തില്‍ അമറി പിടഞ്ഞത് വെറും ശബ്ദം നഷ്ടപ്പെട്ട ചലനങ്ങള്‍ മാത്രം പുലരിയില്‍ കണ്ണ് തുറന്നപ്പോള്‍ അരികില്‍ ചോണനുറുമ്പുകള്‍ അരിച്ചിറങ്ങും കുഞ്ഞു മിഴികള്‍ .
ലോകമേ നീ എന്നെ ശപിക്കാതിരിക്കൂ .
................................................ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment