വരണ്ട കിനാവുകള്‍ പൊടി തട്ടിയെടുത്തോരീ
മുഖപുസ്തകതാളുകള്‍ രജസ്വലമാക്കുമ്പോള്‍
ചുളിവ് വീഴുന്ന മുഖകമലത്തില്‍ വെറുതെ പുരട്ടുന്നു
യൗവ്വനതിരതുള്ളും വരികള്‍ ഞാന്‍ .
നിരന്നു നില്‍ക്കുന്ന ഊര്‍ജ്ജസ്വലതയില്‍
പരന്നു കിടക്കുന്ന ചിന്തതന്‍ കടലില്‍
മുഴുകി ഇന്ന് നീ നിലവിളക്കാകുമ്പോള്‍
പ്രിയനേ എന്റെ നര നീ മറക്കുക .
ഉദ്ധൃതമാകുമെന്‍ രക്തത്തിന്‍ മഹത്വത്തില്‍
ഉദ്ധൃതനാകുമോ നിന്‍ പൌരുഷമൊട്ടുമേ ..!
കല്പിതമാകുമീ കാമത്തിന്‍ ശീതള കല്പനാ
വൃക്ഷത്തില്‍ തരുലതയായ് പടരട്ടെ ഞാന്‍ .
ശുഷ്കിതമാകുമീ സ്തനങ്ങള്‍ ചുരത്തി ഞാന്‍
പുഷ്കലമാകുമീ കാലത്തെ ജീവിക്കാം
നിഷ്ഫലമാകില്ല എന്‍ മോഹമെന്നു ഞാന്‍
വ്യര്‍ത്ഥതയോടെ കരുതട്ടെ നാളില്‍ നാളില്‍ .
മര്‍ദ്ധിതയല്ല ഞാന്‍ പാവമീ കാമിനി നിന്‍
സത് വചനങ്ങളെ പ്രണയിക്കും പ്രണയിനി .
മൊട്ടിടും മോഹത്തിന്‍ തല്പത്തില്‍ നിന്നെ ഞാന്‍
മെല്ലെ താരാട്ട് പാടിയുറക്കീടട്ടെയോ മല് പ്രിയാ .
--------------------ബി ജി എന്‍ വര്‍ക്കല ------
This comment has been removed by the author.
ReplyDeleteസാധാരണയായി ഈ ബ്ലോഗിലെ കവിതകളൊക്കെ മനോഹരമാണ്. എന്നാല്‍ ഇത് പതിവുപോലെ അത്ര ഭംഗി തോന്നിയില്ല
ReplyDeleteനന്ദി അജിത് ഭായ് . ശ്രദ്ധിക്കാം ഇനിയും . വായനക്ക് സന്തോഷം
ReplyDelete