എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Sunday, June 28, 2020
പ്രതീക്ഷകൾക്ക് ശലഭച്ചിറകുകൾ വിരിയുമ്പോൾ !!!
ഇത്രമേലാഴത്തിൽ നീ വേരിറങ്ങിയതിനാലാകണം
വിട്ടു പോകാനാവാതെ ഞാനിങ്ങനെ
ഊർദ്ദശ്വാസം വലിക്കുന്നത്.
എങ്കിലും പിരിയാതെ നില്കുവാൻ
നിന്നുടെ നിഷേധങ്ങളെ കണ്ടില്ലന്നു നിനയ്ക്കുന്നു.
പെയ്തൊഴിയാത്ത മഴ പോലെ
നിന്റെ ഗന്ധം എന്നെ ചൂഴ്ന്ന് നില്ക്കയും
നിന്റെ അധര മൃദുലതയിലൂടെ
എന്റെ വിരലോടുകയും ചെയ്യുന്നു.
ഇളം ചൂടാർന്ന മാറിൽ ചേർന്നിരിക്കെ
ഹൃദയതാളമാകുന്നതറിയുന്നു.
ചേർന്നു പോകാൻ കൊതിക്കുമെൻ
മുഖമാലോലമാ പുക്കിൾ ചുഴിയിലെങ്കിലും
ഒരു ദീർഘനിശ്വാസമോടെ
അധരങ്ങളെ കടിച്ചമർത്തി ഞാൻ മടങ്ങുന്നു.
ഒരിക്കലെങ്കിലും വിടരുമാ പുഷ്പത്തിൽ
മധു നുകരുവാനെന്നെയൊരു
ശലഭമായണയ്ക്കും നിൻ ക്ഷണം കൊതിച്ചിന്ന്. .
..... ബി.ജി.എൻ വർക്കല
Subscribe to:
Post Comments (Atom)
No comments:
Post a Comment