ബലാല്‍ക്കാരം
..............................
അവള്‍ സുന്ദരിയായിരുന്നു .!
മുടിയിഴകളില്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞവൾ
ചുണ്ടിണകളില്‍ ചെറിപ്പഴത്തിന്റെ ചുവപ്പും
ആപ്പിള്‍ കവിളുകളും ഉള്ളവള്‍.
അവളുടെ മാറിടങ്ങള്‍ വിശാലവും വെളുത്തതുമായിരുന്നു.
വിടർന്ന കൈകള്‍ പരുന്തിനെപ്പോലെ വിടർത്തിയവള്‍.
അവളുടെ നാഭിച്ചുഴിയില്‍ ഉഷ്ണമായിരുന്നു
അവളുടെ അടിവയര്‍ ഒരു നിഗൂഡ വനാന്തരം പോലെ!
ഹരിതമാര്‍ന്ന അവളുടെ തുടകള്‍ അടച്ചു പിടിക്കും വിധം
കടലിലേക്ക് കാലുകള്‍ നീട്ടി പിണച്ചു പിടിച്ചു കിടന്നിരുന്നു .
ഒരിക്കല്‍ അവള്‍ ബലാത്കാരത്തിനു വിധേയമായി.
മുടിയിഴകളും
ചുണ്ടിണയും
മാറിടവും
നാഭിയും ഉടച്ചുവാര്‍ത്തവര്‍
അരക്കെട്ട് തേടി വന്നു .
നിരന്തരം അവരതിന് ശ്രമിക്കുന്നുണ്ടെങ്കിലും
അവളുടെ കാലുകള്‍ വിടര്‍ത്താനായിട്ടില്ല.
അടിക്കാട് പൂത്തു തന്നെ ഇരുന്നു
പക്ഷെ അവര്‍ക്കത് തുറക്കാന്‍ കഴിയുന്നില്ല
കടലിലെ തിരമാലകള്‍ കഴുകിത്തണുപ്പിക്കുന്ന പാദങ്ങള്‍
പിണഞ്ഞു തന്നെ കിടന്നു
അവള്‍ തോല്‍ക്കുമോ ?
------ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment