ഭാരതീയർ.
അറിഞ്ഞുവോ കൂട്ടരെ
നമ്മുടെ രാജ്യത്തിൻ
അവലക്ഷണം പൂണ്ട കഥകൾ.
കേട്ടുവോ കൂട്ടരെ
ഞങ്ങൾ തൻ രാജ്യത്തിൻ
അവമതി പൂണ്ട കഥകൾ.
ഒരു മൃഗം തന്നുടെ
ജഡമതിൽ നിന്നൊരു
തൊലിയുരിയുന്ന ജനത്തിൻ,
തണ്ടെല്ലു തകർത്തും
തലതല്ലിപ്പൊളിച്ചും
സംരക്ഷണം തീർക്കും കഥകൾ.
ഉന്മൂലനം ചെയ്യാൻ
സഹജീവിയെത്തന്നെ
പച്ചക്കു തിന്നുന്ന കൂട്ടർ.
സംസ്കാരമെന്നൊരു
പൊൻ തൂവൽ നെറ്റിയിൽ
ചൂടി നടക്കുന്ന കൂട്ടർ.
മൃഗ മലമൂത്രങ്ങൾ
ഔഷധിയായും
ഇന്ധനമായും കരുതുവോർ.
പഴയകാലത്തിന്റെ
വാറോലക്കെട്ടിലായ്
വിവര സാങ്കേതികത്വം കാണ്മോർ.
വിലകയറിപ്പോകുന്ന
ഇന്ധനവിലയിൽ
ഒരു വിരലനക്കാത്ത കൂട്ടർ.
മതവൈരവെറികളിൽ
ഇരവാദമോടിവിടെ
കൊടിയ പാപങ്ങൾ ചെയ് വോർ.
ആദിമ സംസ്കാര
മാനുഷരെ കൊന്നു
സാമൂഹ്യബോധം നിറപ്പോർ.
മതവും നിറവും ദേശവും നോക്കി
അപലപിക്കുന്ന മനുഷ്യർ.
കേട്ടുവോ കൂട്ടരെ
ഞങ്ങളീ നാട്ടിനെ
ഭാരതമെന്നു വിളിപ്പൂ.
കേൾക്കുവിൻ കൂട്ടരെ
ഞങ്ങളീ നാട്ടുകാർ
ഭാരതീയരെന്നല്ലോ അറിവൂ.
..... ബി.ജി.എൻ. വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, April 25, 2018
ഭാരതീയർ
Subscribe to:
Post Comments (Atom)
കുറ്റവാളികളുടെ പണക്കൊഴുപ്പിലുും ജാതിമത വേര്‍തിരിവിലും രാഷ്ട്രീയസ്വാധീനത്തിലും മയങ്ങി, പക്ഷംപിടിക്കുന്ന ജനതാ...
ReplyDelete