Sunday, April 23, 2017

മണി കെട്ടാതൊരു പൂച്ച

തറവാട്ടു മുറ്റത്ത്
പുലയാട്ട് ചെയ്യുന്ന
പരമാധികാരത്തെ നോക്കി
പഴമനസ്സാണെന്നു മനസ്സിൽ പറയുമീ
പടുവങ്കന്മാരുടെ ലോകം!
കനകം വിളയിലും
പുരമേലതേറുകിൽ
കോതിവിട്ടീടെന്ന ധർമ്മം
അന്ധരും ബധിരരും
തമ്മിൽ ഭരിക്കുമ്പോൾ
ചൊല്ലുവതാരോടായീയുലകിൽ..!
      .ബിജു ജി നാഥ് വർക്കല

1 comment:

  1. ആരോടുമില്ല പറയാന്‍.. നല്ലത് ബിജു...

    ReplyDelete