Monday, April 3, 2017

ആൺഭ്രൂണഹത്യ!

പണ്ട്,
അമ്മമാർ അധികാരികൾക്കും മുന്നിൽ
ഉടുതുണിയില്ലാതെ നിന്നലറി
ഞങ്ങളെ ഭോഗിക്കൂ
വിട്ടയക്കുക ഞങ്ങൾ തൻ പെൺമക്കളെ ..

ഇന്ന് ,
അമ്മമാർ ആവർത്തിക്കണമോ
മക്കൾ തൻ മുന്നിലായ്
നാടിലൊരു പെണ്ണും അപമാനിതയാകാതിരിക്കാൻ
തങ്ങളെ നല്കിക്കാണ്ട് .

ഇല്ല ,
ചരിത്രമേ മാപ്പു തരിക !
അമ്മമാർക്കിനി മക്കളെയോർത്തു
മണ്ണിൽ തലകുനിക്കാൻ വയ്യ.:
ചൊല്ലിപ്പഠിപ്പിക്കാം ആവോളം
പിന്നെ ,
കൊന്നുകളഞ്ഞേക്കാം
മണ്ണിതിൽ വേണ്ടയെന്നോർക്കാം.

ഒരിക്കൽ നിങ്ങൾ കൊന്നൊടുക്കിയ
പെൺഭ്രൂണങ്ങൾക്ക് പകരം
ഇനി നിങ്ങൾ കൊല്ലുക
നിങ്ങൾ തന്നാൺമക്കളെ
കഴിയില്ലവരോടു ചൊല്ലിക്കൊടുക്കാൻ
അവളും അവനും ഒന്നല്ലയെന്നെങ്കിൽ...
ബിജു ജി നാഥ് വർക്കല

1 comment:

  1. പുഴുക്കുത്തുകളെ മാറ്റാനും,പുഴുക്കുത്തുള്ളവയെ നുള്ളിക്കളയാനുമുള്ള ആര്‍ജ്ജവം കാണിക്കണം സമൂഹം...
    ആശംസകള്‍

    ReplyDelete