Thursday, June 13, 2013

പ്രതീക്ഷ

ഇളം മഞ്ഞിന്റെ തണുപ്പിനൊപ്പം
കാറ്റെനിക്ക് സമ്മാനിച്ച സുഗന്ധമേ
നിന്റെ വിടരാൻ കൊതിക്കുമീയധരങ്ങളിൽ
എന്റെ പേര് കൊത്തി വച്ചതാരാകും ...?

മഴവിൽ കൊടിപോൽ അഴകെഴുമീ
പുരികക്കൊടികൾ വളഞ്ഞു നില്ക്കെ
എള്ളിൻ പൂവൊത്ത നാസികാഗ്രം
സ്വേദ ബിന്ദുക്കൾ അലങ്കരിക്കുന്നു .

ചാറ്റൽ മഴപോലെൻ ഹൃത്തിൽ വീഴും
വാക്കിൻ ചരൽക്കല്ലുകൾ പോലും
നോക്കിൽ പുരളുന്ന സ്നേഹബാഷ്പ
നീരിൽ കുതിർന്നു ഹിമബിന്ദുവാകുന്നു .

നീ അകലുന്ന ദിക്കിലെക്കെൻ
മനവും തനുവും ഉറ്റു നോക്കവേ
തിരികെ നോക്കിയൊരു പുഞ്ചിരിതൻ
പുലർ മഞ്ഞു തരുമോയെൻ  കൂട്ടുകാരി .!
--------------ബി ജി എൻ വർക്കല ---

2 comments:

  1. എന്തെല്ലാം പ്രതീക്ഷകള്‍

    ReplyDelete
  2. പ്രതീക്ഷകളില്‍ നിന്നല്ലേ ജീവിതം പുഷ്പിക്കുക . നന്ദി അജിത്‌ ഭായ്

    ReplyDelete