ഇരുളിന്‍ പാഥേയം കടമെടുത്തതു
വെളിച്ചംപരക്കുന്നഇടവഴികളില്‍നിന്നാണ് .
കരുണ വറ്റിയ മിഴികളില്‍ കാമശശരങ്ങളുമായ്
സ്ഖലിതബീജങ്ങള്‍ അടര്‍ന്നുപടരുന്ന
ഇടറിയ തെരുവുകള്‍ ചുവന്ന പരവതാനി വിരിക്കവേ
പുകയുന്ന തലച്ചോറുകള്‍ക്ക് ഗന്ധകത്തിന്റെ
അകില്‍ പുകയുന്ന മഞ്ഞച്ചകണ്ണുകള്‍ തുണപോകുന്നു.
സോദാംനിവാസികള്‍ കുരുന്നു ബാല്യങ്ങളില്‍
ഗുദഭോഗവും വദനസുരതവും തേടുമ്പോള്‍ ,
നാളെയുടെ പ്രകാശരേണുക്കള്‍ ജീര്‍ണ്ണിച്ച
ഇരുള്‍മറയ്ക്കുള്ളില്‍ കണ്ണുകള്‍ തുറിച്ചു വിറങ്ങലിച്ചു കിടക്കുന്നു.
മെട്രോയും ടി പിയും മണിയുമൊക്കെ
കേരളമെന്ന പാവലില്‍ അശ്വമേധം നടത്തുമ്പോള്‍
അന്തോനീസു പുണ്ണ്യളന്റെ ദൈവവാക്ക്യം
സഹ്യന്റെ താഴ്വരയില്‍ അശ്ലീലമാകുന്നു .
മണ്ണിന്റെ മക്കള്‍ ചിതറിയ ശവങ്ങളായി
മണല്ത്തരികളുടെ ചൂടിന്‍ നനവ് പകരവേ
കറുത്തപുക്ഷ്പങ്ങളായ് മതത്തിന്‍ നക്ഷത്രങ്ങള്‍
വരണ്ട ആകാശത്തിന്റെ നരച്ച കുടയില്‍ കണ്ണ് ചിമ്മുന്നു .
നമുക്കിടയില്‍ രാവേറെയായത് പോലെ ...!
കനല് കോരിയിട്ട മനസ്സുകള്‍ ശയ്യാവിരിയില്‍
രതിമൂര്‍ച്ചയഭിനയിച്ചു അരങ്ങു തകര്‍ക്കുമ്പോള്‍
നീലവിരികള്‍ കാറ്റിലൂയലാടും അന്തപ്പുരങ്ങളില്‍
നിന്റെ നഗ്നത കാടുപിടിച്ചുകിടക്കും നദിയാകുന്നു .
നമുക്കിടയില്‍ നരിച്ചീരുകളുടെ ചുവന്നമിഴികളും
ശലഭങ്ങളുടെ അടര്‍ന്ന ചിറകുകളും നിറയുന്നു
നമുക്കിടയില്‍ മൌനത്തിന്റെ ചിതല്‍പ്പുറ്റുകള്‍
അവയില്‍ നിറയുന്നതോ കാമത്തിന്‍ വഴുവഴുപ്പും .
------------------ബി ജി എന്‍ വര്‍ക്കല ------

ബ്ലോഗ് അഗ്ഗ്രെഗെറ്റേസില്‍ ഈ ബ്ലോഗിന്റെ ലിങ്ക് കൊടുത്താല്‍ കൂടുതല്‍ വായനക്കാരെ ലഭിക്കില്ലേ..!!!!.......... ആശംസകള്‍ ...
ReplyDelete