മൃദുല ഭാവങ്ങളിനിയും
മരണമേ .... മരണമേ ...
ജനിച്ചതിന്‍ ശേഷമീ ജീവിതയാത്രയില്‍
മനസ്സിന്‍ കാവല്‍ക്കാരന്‍ , നീയെന്‍
നിഴലായ് ചരിക്കും തോഴന്‍ ( മരണമേ .......)
വിധിയുടെ കൈകളില്‍ നെടുവീര്‍പ്പിന്‍ കുമിളകള്‍
നിശയുടെ കാമുകനായ് , എന്നും
മിഴികളില്‍ ഈറന്‍ കുളിരല മാറും
പുലരികള്‍ സ്വപ്നങ്ങളായി . ( വിധിയുടെ ....)
മരണമേ ......മരണമേ .... ( മരണമേ ....)
പ്രണയത്തിനക്ഷരം പരിഭവമെങ്കില്‍
പരിരംഭണം വെറും രതിയായ് മാറും
ഹൃദയങ്ങള്‍ കാണാന്‍ മിഴികളില്ലെന്നാകും
ബന്ധങ്ങള്‍ ചപലങ്ങളാകും
മനുഷ്യന്റെ ജീവിതം ശൂന്യമാകും ( പ്രണയത്തി.....)
മരണമേ ....മരണമേ ( മരണമേ ...)
---------------ബി ജി എന്‍ വര്‍ക്കല -------------
No comments:
Post a Comment