ഞാനറിയാതെൻ ജീവനിൽ
കൂടൊന്നു കുട്ടിയ കുഞ്ഞിത്തത്തേ !
നീയന്റെ മൂകമാം
ജീവിതോദ്യാനത്തിൽ
ഗാനവുമായിന്നുല്ലസിച്ചീടുമ്പോൾ
എന്തു പറയേണ്ടൂ
എന്നറിയാതിന്നു ഞാൻ
നിന്നെ നെഞ്ചോടങ്ങു ചേർത്തിടുന്നു.
ചോന്നു തുടുത്ത നിൻ
ചുണ്ടിണ മെല്ലെ ഞാൻ
പ്രണയത്തിൻ മുദ്രയാൽ ബന്ധിക്കുമ്പോൾ
ഒരു മേഘത്തുണ്ടു പോൽ
എൻ മെയ്യിൽ നീയോ പടർന്നിടുന്നു.
ആകാശം കാണാതെ
പുസ്തകത്താളിൽ ഞാൻ
കാത്തുവച്ചന്നൊരു പീലി പോലെ
ഇന്നെന്റെ ചിത്തത്തിൽ
ആരുമേയറിയാതെ
ഓമലേ നിന്നെ ഞാൻ കാത്തിടട്ടെ.
ജീവനിൽ നിന്നു ഞാൻ
വിടപറയും വരെ
ചാരെ നീയുണ്ടാകിലോ
ധന്യനീ ഞാൻ.
.... ബിജു ജി നാഥ് വർക്കല
പ്രണയഗീതം
ReplyDeleteആശംസകള്‍