Saturday, June 18, 2016

നിന്നെ വായിക്കാനാകാതെ


വായനാദിനമാണത്രേയിന്നു.
വായനയിന്നെങ്കിലുമുണ്ടാകിടേണം.
വായിച്ചു തുടങ്ങിയതാണ് ഞാൻനിന്നെ-
യിന്നും വായിച്ചു തീർന്നില്ലൊരു പുറംപോലുമേ !
ഓരോ വരിയിലും നീ
തെളിയുന്നുണ്ട് , ഓരോ ഭാവങ്ങളിൽ .
ഓരോ വാക്യങ്ങളും പറയുന്നത്
ഉത്തരമില്ലാത്ത നിന്നെക്കുറിച്ചു മാത്രവും.
നീ പറഞ്ഞ വാക്കുകൾ
നീ തന്ന ചിന്തകൾ
നീയൂതി തെളിയിച്ച കനലിന്റെ ചിന്തുകൾ .
ചാരം മൂടിയ കാലത്തിൻ കുപ്പയിൽ
നീയിന്നെന്നെ വലിച്ചെറിഞ്ഞീടുന്നു.
കനലുകൾ അണയിച്ചു നീ ചിരിക്കുന്നു.
കനവുകൾ ഛേദിച്ചു നീ നൃത്തമാടുന്നു.
കനിവിന്റെ മധു തേടി ഞാൻ മുട്ടുകുത്തുമ്പോൾ
കനിമൊഴി പോലുമേ നിന്നിലുരുവാകുന്നില്ല.
വായന മുരടിച്ചു ഞാൻ പകച്ചീടുന്നു.
വിരലുകൾ മരവിച്ചക്ഷരം കരയുന്നു.
ഇരവുകൾ പകലുകൾ എന്നെ വേട്ടയാടുമ്പോൾ
നിറമുള്ള ദ്രാവക ചവർപ്പെന്നെ തിന്നുമ്പോൾ
വായനയെന്നിൽനിന്നകലേക്ക് പോകുന്നു.
പ്രാണനേ നിന്നെയോർത്താർക്കും മനസ്സിൽ
കാമനകൾ, ഭാവനകൾ തൂങ്ങി മരിച്ചീടുന്നു.
...... ബിജു. ജി. നാഥ് വർക്കല '

1 comment:

  1. വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക.
    ആശംസകള്‍

    ReplyDelete