Saturday, June 18, 2016

മിഴികൾ .


വികാരം വിവേകമറുത്ത
കറുകറുത്ത സന്ധ്യയിൽ
എന്റെ മിഴികളെ ഭയന്നാകണം
നീ പിന്നിൽനിന്നാ കുടുക്കു മുറുക്കിയത്.

നിന്നോടുള്ള പക തീരാത്തതിനാലാകണം
എന്റെ മിഴികൾ
തുറന്നു തന്നെയിരുന്നതും .

കനലുകളടങ്ങാത്തൊരെൻ
മിഴികളെ കണ്ടു
ഉദ്ധരിക്കാനാവാത്ത പൗരുഷം
നിന്നെ നോക്കി ചിരിക്കവേ,
നീയെന്നെ വെട്ടിമുറിച്ചതും
കലിയടങ്ങാതെൻ മൂക്ക് തകർത്ത്
പരാജിതനായകലുന്നതും
അടയാത്തൊരെൻ മിഴികൾ
ആസ്വദിക്കുകയായിരുന്നു.

ഞാൻ പെണ്ണാണ് ...
വിശക്കിലും
വിഴുപ്പു ചുമക്കാൻ മടിക്കവൾ.
ഇഷ്ടമില്ലാതൊരു കൈ പോലും
ദേഹിയിലനുവദിക്കാത്തവൾ!
... ബിജു ജി നാഥ് വർക്കല
( എഫ് ബി ഗ്രുപ്പ് പുലര്‍കാലം കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച വരികള്‍ )

1 comment:

  1. അഭിനന്ദനങ്ങള്‍...
    മനസ്സിനെപിടിച്ചുലച്ച വരികള്‍
    ആശംസകള്‍

    ReplyDelete