സ്നാനഗൃഹങ്ങളില്‍ സ്ഖലിച്ചു തളരുന്ന
പ്രവാസിക്കും
ഇണയ്ക്കും
വാര്‍ഷിക രതിയുടെ
കുംഭമേളയൊരുക്കുമ്പോള്‍
ലജ്ജ തളം കെട്ടിയ
ഇരുള്‍ മുറികള്‍ക്കും
അടുക്കളപ്പുകയ്ക്കും
കണ്ണു തുറക്കാന്‍ മടിയാകുന്നു .
വിരുന്നെത്തുന്ന ബന്ധങ്ങള്‍ക്കും
സമയം കൊല്ലി സൗഹൃദങ്ങള്‍ക്കും
പകുത്തുകൊടുത്തതിന്റെ ബാക്കി
എണ്ണിച്ചുട്ട സമയത്തെ നോക്കിയിരിക്കുന്ന
നെടുവീര്‍പ്പുകള്‍ക്ക് പറയാനുണ്ടാകും
വിരഹത്തിന്റെ നൂറു നൊമ്പരങ്ങള്‍ .
ഇടയില്‍ മത്സരിക്കുന്ന
അരുമക്കിടാങ്ങളെയുറക്കാന്‍
പെടാപ്പാടു പെടും രണ്ടു കണ്ണുകളെ
കണ്ടില്ലെന്നു നടിച്ചു ചിരിയടക്കി
നിലാവ് നിസ്സംഗയാകുന്നുണ്ടാകും .
ജീവിതം കുറച്ചു നെടുവീര്‍പ്പുകളും
കുറെ കടമകളും നിറഞ്ഞതാകുമ്പോള്‍
യൗവ്വനം പ്രവാസം അടിച്ചേല്‍പ്പിക്കുന്ന
മുള്‍ക്കിരീടം മാത്രമാണല്ലോ !
----ബിജു ജി നാഥ് വര്‍ക്കല
ആശംസകള്‍
ReplyDelete