ഓര്‍മ്മകളില്‍ നിലാവ് പെയ്തുലഞ്ഞ
ഹേമന്ദരാവുകള്‍ മുതല്‍
മമ ഹൃദയത്തെ പുളകിതയാക്കിയ
പ്രിയസഖീ , നീയിനിയില്ല.
അവനിയില്‍ എന്നെ ഞാനാക്കിമാറ്റിയ
എന്നുയിര്‍ വെളിച്ചം നീ .
തലയുയര്‍ത്തിയീ ഭൂമിയില്‍ നടക്കാന്‍
കരുത്തേകിയവളും നീ മാത്രം.
ജീവിച്ചിരുന്നതിനടയാളം പോല്‍
ലോകത്തിനു നല്‍കുവാന്‍
താരകങ്ങളെയെനിക്ക് നല്‍കിയത്
നീ മാത്രമായിരുന്നു പ്രിയേ .
സാന്നിധ്യം കൊണ്ടെന്നുമെന്നില്‍ വിടര്‍ന്നു
വിശ്വാസങ്ങളില്‍ കൈപിടിച്ചും
തനുവിനെ ലാസ്യമാക്കിയും ചാരെ
നീയുണ്ടായിരുന്നെന്നുമെന്‍ തോഴി.
നീരാളിയെപ്പോലെന്‍ നാഡികള്‍ കൊത്തി
വലിച്ചിരുണ്ട രാവുകള്‍ തന്നൊടുവില്‍
ഇന്നു നീയേനെ പിരിഞ്ഞു പോകുമ്പോള്‍
വേദന മറന്നു ഞാന്‍ കരയുന്നു സഖീ
കിളിയോഴിഞ്ഞ കൂടു പോലേകാന്തം
ആത്മാവില്ലാത്ത ശരീരവുമായി
പകലുകളെ നോക്കാന്‍ കഴിയാതിന്നുരുട്ടിന്‍
കൂട്ടില്‍ ഞാനേകയാകുന്നു .
പങ്കുവയ്ക്കാനാവാത്ത വേദനപോല്‍ നിഷ്ടുരം
നമ്മള്‍ പരസ്പരമിന്നകലുമ്പോള്‍
പുഞ്ചിരിക്കാന്‍ കഴിയാതെ കേവലം
ചുണ്ടുകള്‍ കോടുന്നു നോവിനാലിന്നു .
------------------ബി ജി എന്‍
ഹേമന്ദരാവുകള്‍ മുതല്‍
മമ ഹൃദയത്തെ പുളകിതയാക്കിയ
പ്രിയസഖീ , നീയിനിയില്ല.
അവനിയില്‍ എന്നെ ഞാനാക്കിമാറ്റിയ
എന്നുയിര്‍ വെളിച്ചം നീ .
തലയുയര്‍ത്തിയീ ഭൂമിയില്‍ നടക്കാന്‍
കരുത്തേകിയവളും നീ മാത്രം.
ജീവിച്ചിരുന്നതിനടയാളം പോല്‍
ലോകത്തിനു നല്‍കുവാന്‍
താരകങ്ങളെയെനിക്ക് നല്‍കിയത്
നീ മാത്രമായിരുന്നു പ്രിയേ .
സാന്നിധ്യം കൊണ്ടെന്നുമെന്നില്‍ വിടര്‍ന്നു
വിശ്വാസങ്ങളില്‍ കൈപിടിച്ചും
തനുവിനെ ലാസ്യമാക്കിയും ചാരെ
നീയുണ്ടായിരുന്നെന്നുമെന്‍ തോഴി.
നീരാളിയെപ്പോലെന്‍ നാഡികള്‍ കൊത്തി
വലിച്ചിരുണ്ട രാവുകള്‍ തന്നൊടുവില്‍
ഇന്നു നീയേനെ പിരിഞ്ഞു പോകുമ്പോള്‍
വേദന മറന്നു ഞാന്‍ കരയുന്നു സഖീ
കിളിയോഴിഞ്ഞ കൂടു പോലേകാന്തം
ആത്മാവില്ലാത്ത ശരീരവുമായി
പകലുകളെ നോക്കാന്‍ കഴിയാതിന്നുരുട്ടിന്‍
കൂട്ടില്‍ ഞാനേകയാകുന്നു .
പങ്കുവയ്ക്കാനാവാത്ത വേദനപോല്‍ നിഷ്ടുരം
നമ്മള്‍ പരസ്പരമിന്നകലുമ്പോള്‍
പുഞ്ചിരിക്കാന്‍ കഴിയാതെ കേവലം
ചുണ്ടുകള്‍ കോടുന്നു നോവിനാലിന്നു .
------------------ബി ജി എന്‍
No comments:
Post a Comment