വേട്ടക്കാരുടെ പല്ലുകള്‍ക്കിടയില്‍
രക്തം വാര്‍ന്നു കിടക്കുന്നൊരു
വെറുമിരയാണ് ഞാന്‍
ജീവിതം ബാക്കിയാകുന്നോരിര .
കോമ്പല്ലില്‍ കോര്‍ത്തെടുത്തു
തലങ്ങും വിലങ്ങും കുടയുന്ന
ചെകുത്താനെ പോലെ ചിലര്‍ .
പല്‍മുനമുറിവുകളില്‍ പൊടിയും
ചോരനുണഞ്ഞു ദാഹം തീര്‍ക്കുന്ന
മരയോന്തുകള്‍ പോല്‍ ചിലര്‍.
ശൂലത്തില്‍ കൊരുത്താകാശം കാട്ടി
പ്രളയത്തിന്റെ കുത്തൊഴുക്കില്‍
തള്ളിരസിക്കും തേവാങ്കുകള്‍ ചിലര്‍.
ദാഹജലത്തിലുപ്പ് കലക്കി
അന്നനാളത്തിനകക്കാമ്പു കീറുന്നു
ഉഷ്ണരോഗികള്‍ നരാധമന്മാര്‍ ചിലര്‍.
മരിക്കാനൊരു നൂറുവട്ടമൊരായിരം
ചിന്തകള്‍ നുരഞ്ഞു കയറുമ്പോഴും
നിന്റെയോര്‍മ്മയില്‍ മാത്രം
മരണം മറക്കുന്ന വെറുമിര ഞാന്‍ .
----------------ബി ജി എന്‍
No comments:
Post a Comment