മഴ തോര്‍ന്നു നില്‍ക്കുമീ ഇടവഴിയിലൂടെ
നനവൊപ്പിയെന്നുടെ പാദം ചലിക്കവേ
കുളിരാര്‍ന്ന മനസ്സുമായി മിഴി ഞാനുയര്‍ -
ത്തുന്നു മഴവില്ലേ നിന്നെയറിഞ്ഞിടുവാന്‍.
ഒരു സ്വപ്നമായി നീ മറയുന്നു ജീവിത
മലര്‍വാടി തന്നില്‍ മധുരവുമായി
ഇടവേളകള്‍ തന്‍ ജനിമൃതികള്‍ക്കിടയില്‍
മൃതിദേവതേ നീ മയങ്ങീടുക
ഒരു പാഴ്കിനാവിന്റെ നിറമേഴുമായ്
പകലുകള്‍ പാറിപറക്കുന്ന താഴ്വരകള്‍
ഋതു ഭേദമില്ലാത്ത മനസ്സുമായിന്നു ഞാന്‍
കഥനങ്ങള്‍ തന്നുടെ ചരടഴിക്കുന്നിതാ.
ഇതു നമ്മള്‍ കൈമാറും പ്രണയത്തിന്‍ നോവ്
ഇത് നമ്മള്‍ നെഞ്ചേറ്റും കടമ തന്‍ ചൂര്
ഇതു നമ്മള്‍ നമ്മിലേക്കുറയുന്ന രാവു
ഇതു നമ്മള്‍ നമ്മില്‍നിന്നകലുന്ന വേവ് .
കണ്ണുനീര്‍ത്തുള്ളികള്‍ കഥപറഞ്ഞകലുന്ന
ഇടവമാസത്തിന്റെ കനലുകള്‍ പൊഴിയവേ
കന്മദമുരുകുന്ന കരിമ്പാറ ഭേദിച്ച്
നിന്മനമെന്നിലേക്കെന്നിനി വരും പ്രിയേ ?
................................ബി ജി എന്‍
നനവൊപ്പിയെന്നുടെ പാദം ചലിക്കവേ
കുളിരാര്‍ന്ന മനസ്സുമായി മിഴി ഞാനുയര്‍ -
ത്തുന്നു മഴവില്ലേ നിന്നെയറിഞ്ഞിടുവാന്‍.
ഒരു സ്വപ്നമായി നീ മറയുന്നു ജീവിത
മലര്‍വാടി തന്നില്‍ മധുരവുമായി
ഇടവേളകള്‍ തന്‍ ജനിമൃതികള്‍ക്കിടയില്‍
മൃതിദേവതേ നീ മയങ്ങീടുക
ഒരു പാഴ്കിനാവിന്റെ നിറമേഴുമായ്
പകലുകള്‍ പാറിപറക്കുന്ന താഴ്വരകള്‍
ഋതു ഭേദമില്ലാത്ത മനസ്സുമായിന്നു ഞാന്‍
കഥനങ്ങള്‍ തന്നുടെ ചരടഴിക്കുന്നിതാ.
ഇതു നമ്മള്‍ കൈമാറും പ്രണയത്തിന്‍ നോവ്
ഇത് നമ്മള്‍ നെഞ്ചേറ്റും കടമ തന്‍ ചൂര്
ഇതു നമ്മള്‍ നമ്മിലേക്കുറയുന്ന രാവു
ഇതു നമ്മള്‍ നമ്മില്‍നിന്നകലുന്ന വേവ് .
കണ്ണുനീര്‍ത്തുള്ളികള്‍ കഥപറഞ്ഞകലുന്ന
ഇടവമാസത്തിന്റെ കനലുകള്‍ പൊഴിയവേ
കന്മദമുരുകുന്ന കരിമ്പാറ ഭേദിച്ച്
നിന്മനമെന്നിലേക്കെന്നിനി വരും പ്രിയേ ?
................................ബി ജി എന്‍
No comments:
Post a Comment