വെറും നനവിന്റെ ചാലുകളല്ല,നിന്‍
ഓര്‍മ്മകളുടെയടയാളമല്ലോ
ഇന്നെന്റെ കവിള്‍ത്തടങ്ങള്‍
പൊള്ളിച്ചൊഴുകുന്നത് മറന്നിടായ്ക .
ഉച്ചസൂര്യന്‍ നിറുകയില്‍ തളിച്ചൊരു
ചത്ത പകലിന്റെ മുള്‍മുനയില്‍
ഓര്‍മ്മപ്പുസ്തകമേകിയ കുടയുമായി
ദീനമിരിക്കുന്നു കേവലധ്യാനമായ് .
ചുട്ടുപഴുത്ത മണല്‍ക്കാട്, രാവില്‍
താറഴിച്ചു മലര്‍ന്നു കിടക്കുന്നു ശാന്തം.
പൊള്ളലടര്‍ന്ന ചിന്തകള്‍ക്കുള്ളിലെ
ബാഷ്പമെല്ലാം മരവിച്ചു പോകുന്നു .
ഇന്ന് നീയെന്റെ ചിത കണ്ടു കരയും
കണ്ണുനീരിന്നാകില്ല പൊള്ളിക്കുവാന്‍
ചാരമായൊടുങ്ങുംബോഴുമുള്ളില്‍ കാക്കും
മോക്ഷമായി തഴുകിയൊഴുകും ഭാഗീരഥിയെ.
--------------------------ബി ജി എന്‍
ഓര്‍മ്മകളുടെയടയാളമല്ലോ
ഇന്നെന്റെ കവിള്‍ത്തടങ്ങള്‍
പൊള്ളിച്ചൊഴുകുന്നത് മറന്നിടായ്ക .
ഉച്ചസൂര്യന്‍ നിറുകയില്‍ തളിച്ചൊരു
ചത്ത പകലിന്റെ മുള്‍മുനയില്‍
ഓര്‍മ്മപ്പുസ്തകമേകിയ കുടയുമായി
ദീനമിരിക്കുന്നു കേവലധ്യാനമായ് .
ചുട്ടുപഴുത്ത മണല്‍ക്കാട്, രാവില്‍
താറഴിച്ചു മലര്‍ന്നു കിടക്കുന്നു ശാന്തം.
പൊള്ളലടര്‍ന്ന ചിന്തകള്‍ക്കുള്ളിലെ
ബാഷ്പമെല്ലാം മരവിച്ചു പോകുന്നു .
ഇന്ന് നീയെന്റെ ചിത കണ്ടു കരയും
കണ്ണുനീരിന്നാകില്ല പൊള്ളിക്കുവാന്‍
ചാരമായൊടുങ്ങുംബോഴുമുള്ളില്‍ കാക്കും
മോക്ഷമായി തഴുകിയൊഴുകും ഭാഗീരഥിയെ.
--------------------------ബി ജി എന്‍
No comments:
Post a Comment