ഭൂതകാലത്തില്‍ നാം അപരിചിതരായിരുന്നിരിക്കാം . വര്‍ത്തമാനകാലത്തില്‍ പക്ഷെ നമ്മില്‍ തരിപോലും ആ ചിന്ത ഉണ്ടാകുന്നുമില്ല . വേരുകള്‍ തേടി പോകാന്‍ മടിക്കുന്ന മനസ്സില്‍ കാന്തിക വലയം പോലെ അടയാളങ്ങള്‍ മാത്രം ബാക്കി വയ്ക്കുന്ന ജീവിതം ഇന്നിന്റെ മാത്രം പ്രത്യേകത ആകുന്നു . നമുക്കൊരിക്കലും വര്തമാനകാലത്തിനപ്പുറം ചിന്തിക്കാന്‍ കഴിയുന്നുമില്ല. തീക്ഷ്ണമായ പകലുകള്‍ക്കോ , അതി ശൈത്യം തരുന്ന രാവുകള്‍ക്കോ മായ്ച്ചു കളയാന്‍ കഴിയാത്ത വണ്ണം നമ്മള്‍ ഒരുമിച്ചു ചേരുന്നു. ആകാശവും കടലാഴങ്ങളും ഭ്രമിപ്പിക്കുന്ന ചിന്തകള്‍ ആകുന്നു . നമുക്ക് ഭാവികാലം ആസുരതയുടെതല്ല . ഇണചേരുന്ന സര്‍പ്പങ്ങളെ പോല്‍ സീല്‍ക്കാരമുയരുന്ന അവ്യക്തമധുരവുമല്ല , മുളംകാടുകള്‍ നല്‍കുന്ന സംഗീതം പോല്‍ ശ്രവണസുഖം അതിനില്ല എന്നത് വാസ്തവവും.
ജീവിതത്തിന്റെ വസന്തങ്ങള്‍ നമ്മള്‍ ആസ്വദിച്ചു കഴിഞ്ഞു . ഇന്ന് നാം കാണുന്നത് ചാപല്യങ്ങളുടെ ചുടു വിശപ്പല്ല , ആസക്തിയുടെ തീക്കാറ്റും . നമുക്ക് ചുറ്റും കോരി ചൊരിയുന്ന മഴയും , വീശിയടിക്കുന്ന പിശറന്‍ കാറ്റും ആണ് കാവല്‍ . നിന്റെ മുടിയിഴകളില്‍ തൊട്ടുരുമ്മി അതെന്നില്‍ എത്തുന്ന കാലം മാത്രമാണ് നമ്മുടെ ഇടയിലെ അകലം . ഒരു നോക്കിനും , ഒരു വാക്കിനും വേണ്ടി ഗുല്‍മോഹറുകള്‍ പൂക്കുന്ന നടവഴികളില്‍ നാം കാത്തു നിന്നിട്ടില്ല . കോഫീ ഷോപ്പുകളുടെ തുണിക്കുട കീഴില്‍ കണ്ണുകളില്‍ നോക്കിയിരുന്നു ഒരേ ഗ്ലാസ്സില്‍ നിന്നും നാം കഴിച്ചിട്ടില്ല . വേലികള്‍ക്കപ്പുറമിപ്പുറം നിന്നു നോട്ടങ്ങളുടെ ശീതക്കാറ്റില്‍ നാം നനഞ്ഞിട്ടുമില്ല . സിനിമാതീയേറ്ററുകള്‍ക്കും നാടകശാലകള്‍ക്കും ഉള്ളിലെ ഇരുണ്ട വെളിച്ചം നമ്മുടെ പ്രണയ ലീലകള്‍ കണ്ടു കോരിത്തരിച്ചിട്ടുമില്ല . കുന്നിന്‍ ചരിവുകളും കടല്‍ത്തീരങ്ങളും നമ്മുടെ കാലടികള്‍ പതിഞ്ഞു തേങ്ങിയിട്ടുമില്ല . എന്നിട്ടും എന്തോ നമുക്കിടയിലെ മൗനം മാത്രം ചുട്ടു പഴുത്ത മണല്‍ക്കാട് പോലെ നിശ്ചലം ഉറങ്ങിക്കിടന്നുപോയത് ?
ചുള്ളിക്കാടും അയ്യപ്പനും പവിത്രനും മുരുകനും ഒക്കെ നമ്മുടെ ഇടയില്‍ പൊള്ളിച്ചു കടന്നു പോകുന്ന ഒരുപാട് നിമിഷങ്ങള്‍ ഉണ്ട് . പലപ്പോഴും നിശബ്ദമായി മിഴികളില്‍ മിഴി നട്ടു നാമിരുന്ന സമയങ്ങള്‍ എന്തൊക്കെ നാം പരസ്പരം കൈമാറിയിരുന്നു . ചിലപ്പോഴോക്കെ എന്റെ മിഴികളില്‍ നോക്കാന്‍ നീ ഭയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . ഒളിച്ചു വയ്ക്കാന്‍ ആകാത്ത എന്റെ സ്നേഹത്തിന്റെ മിന്നലേറ്റു കരിയാതിരിക്കാന്‍ എന്ന വണ്ണം നീ ഓടി ഒളിച്ചിട്ടുണ്ട് . പലപ്പോഴും എന്റെ നോട്ടം കാണാന്‍ മാത്രം നമ്മള്‍ കണ്ടു മുട്ടിയിരുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട് .
എനിക്കേറ്റവും ഇഷ്ടം കടല്‍ തന്നെ ആണ് . അത് വെളുത്ത മണല്‍ വിരിച്ച കടല്‍ സുന്ദരി ഉറങ്ങുന്നിടം ആയാലും കറുത്ത മണല്‍ വിരിച്ച ആശാന്റെ ഓര്‍മ്മ വിരിയുന്ന തീരം ആയാലും .
കടല്‍ത്തീരം ചുട്ടു പഴുത്തു കിടക്കുന്ന ഉച്ചനേരം കടലിനെ നോക്കി ഇരിക്കുന്ന സുഖം അതാണ് പലപ്പോഴും ഇഷ്ടങ്ങളില്‍ ഉറങ്ങിക്കിടക്കുന്നതെന്ന് പറയാം . നിശബ്ദത , കാറ്റ് പോലും നിശ്ചലം , ഉറങ്ങി കിടക്കുന്ന കടലില്‍ ഒരു തിരപോലും ഇല്ലാതെ . തെളിഞ്ഞ ജലത്തിലേക്ക് നോക്കി അതില്‍ ഇറങ്ങി നില്ക്കാന്‍ കൊതിക്കുന്ന മനസ്സ് . ഒരു പക്ഷെ തിരയെ പുണരാന്‍ വരുന്ന തിരയോട് കൊഞ്ചി , നനഞ്ഞുല്ലസിക്കുന്ന നിനക്ക് അത് മനസ്സിലാകില്ലന്നറിയാം . ഒരിക്കല്‍ നീ ചോദിച്ചിരുന്നു കടലില്‍ നിന്നെ മോഹിപ്പിക്കുന്നതെന്തെന്നു . ഇത് തന്നെ ആണ് എന്റെ ഉത്തരം. ഒരു പക്ഷെ നിന്നില്‍ അതൊരു നല്ല ചിന്ത ആകില്ല എന്റെ വട്ടുകള്‍ എന്ന് കരുതിയേക്കാം . നിനക്കറിയുമോ ഈ കടലില്‍ ഇങ്ങനെ നോക്കി ഇരിക്കുമ്പോള്‍ എനിക്ക് തോന്നുന്നതെന്താണ് എന്ന് ?
ഒരു കളി വഞ്ചിയിലേറി ഒറ്റയ്ക്ക് ഈ കടലിന്റെ നിശബ്ദമായ ഏകാന്തതയിലെക്ക് ഒരു യാത്ര എന്റെ സ്വപ്നം ആണത് . ഒരിക്കലും തിരികെ വരാതെ അങ്ങനെ പോകണം എനിക്ക് . തുഴഞ്ഞു തളര്‍ന്നു , ദാഹിച്ചു വലഞ്ഞു ഒടുവില്‍ ബോധത്തിന്റെ അവസാന തരിയും എന്നില്‍ നിന്നകലുന്നതിനവസാന നിമിഷം മുന്നേ എനിക്കാ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടണം . കണ്ണുകള്‍ തുറന്നു പിടിച്ചു ആഴങ്ങളിലേക്ക് ഒരു യാത്ര . ശ്വാസത്തിന്റെ അവസാന കുമിള പൊട്ടിയമരുന്ന നിമിഷത്തിലും എന്റെ ചിന്തകളിലും കണ്ണുകളിലും നിന്റെ രൂപമാകും എന്നത് മാത്രമാണ് , പ്രണയത്തിന്റെ അളവ് ചോദിച്ച നിനക്കുള്ള എന്റെ അവസാന മറുപടി .
*****************ബി ജി എന്‍

No comments:
Post a Comment