മലയിറങ്ങി വരും കാറ്റേ
മനമിളകി വരും പെണ്ണേ
മദമിളകിയ കൊമ്പനൊന്നിതാ
കാടിളക്കി വരുന്നതുണ്ടേ.... (മല ....)
ഇരുളു വന്നു കണ്ണിളക്കും
ഇതളു വന്നു തിരയിളക്കും
ഇടറിടാതെന്നുമെന്നും
പടനിലത്തിൽ നിലയുറയ്ക്കൂ . ( മല....)
മുടി പറന്നു വലകളാകാം
മുലയിളകി തിരയുയരാം
അഴിയും ചേലയിൽ വിര-
ലമർത്തി ചകിതയായ് മറഞ്ഞുനില്പ്പൂ .( മല ...)
മഞ്ഞുരുക്കി കരഞ്ഞീടാം
മണ്ണൂരുക്കി മെനഞ്ഞീടാം
കന്മദമതൂറും വരയേ
കണ്ണിൽ പ്രണയരസം വിരിവൂ ..(മല....)
മനമിളകി വരും പെണ്ണേ
മദമിളകിയ കൊമ്പനൊന്നിതാ
കാടിളക്കി വരുന്നതുണ്ടേ.... (മല ....)
ഇരുളു വന്നു കണ്ണിളക്കും
ഇതളു വന്നു തിരയിളക്കും
ഇടറിടാതെന്നുമെന്നും
പടനിലത്തിൽ നിലയുറയ്ക്കൂ . ( മല....)
മുടി പറന്നു വലകളാകാം
മുലയിളകി തിരയുയരാം
അഴിയും ചേലയിൽ വിര-
ലമർത്തി ചകിതയായ് മറഞ്ഞുനില്പ്പൂ .( മല ...)
മഞ്ഞുരുക്കി കരഞ്ഞീടാം
മണ്ണൂരുക്കി മെനഞ്ഞീടാം
കന്മദമതൂറും വരയേ
കണ്ണിൽ പ്രണയരസം വിരിവൂ ..(മല....)