നിലാവുദിക്കും വരെ മാത്രം
നമുക്കീ പൊയ്മുഖമണിഞ്ഞുല്ലസിക്കാം
പിന്നെ ,
മിഴികളുടെ നീലിമയില്‍ നിന്നും
രാത്രിയെ പിഴുതെടുക്കാം .
പകലുകള്‍ തന്ന
താപത്തിന്റെ ക്രൌര്യം
മെഴുകുപോലുരിക്കിയൊഴിക്കാം.
നിനക്കിഷ്ടമുള്ള
ഗസലുകളിലൂടെ
സ്നേഹത്തിന്റെ താഴ്വര തേടാം.
ഒടുവില്‍ ,
വിയര്‍പ്പിന്റെ ഉപ്പു പരലുകളില്‍
വിശപ്പിന്റെ ഗന്ധം പരതാം .
യാത്രികരാണ് നമ്മള്‍ .
പാഥേയമില്ലാത്ത
വെറും യാത്രികര്‍ !
.................ബി ജി എന്‍
No comments:
Post a Comment