എന്റെ ഉള്ളിലേക്ക് ചൊരിയുന്ന
കനല്‍ത്തുണ്ടുകള്‍ മാത്രമാണ്
നിന്റെ നിശ്വാസങ്ങളെന്നറിയുമ്പോഴും
എന്നിലെക്കാഴ്ന്നിറങ്ങുന്നൊരു കത്തി
നീയൊളിപ്പിക്കുന്നതറിയുന്നു ഞാന്‍ .
പരല്‍മീനുകള്‍ പോല്‍ പിടയുന്നൊരു
കരള്‍ കണ്ടില്ലെന്നു നടിച്ചുനില്‍ക്കാന്‍
നിനക്ക് കഴിയുന്നതും അതൊന്നിനാലാകാം
എങ്കിലും പ്രിയേ നമ്മള്‍ രണ്ടല്ലെന്നറിയുക.
നമ്മളില്‍ നമ്മെ തിരയുകസാദ്ധ്യമെന്നിരിക്കെ
ഒടുവിലൊരുനാള്‍ നിനക്ക് ഞാനാരെന്ന
വെറുമൊരു ചോദ്യത്തിലൊതുങ്ങുമ്പോള്‍
കണ്ണീര്‍ മറയ്ക്കാനൊരു കമഠമാകട്ടെ ഞാന്‍ .
-----------------------------------ബി ജി എന്‍
കനല്‍ത്തുണ്ടുകള്‍ മാത്രമാണ്
നിന്റെ നിശ്വാസങ്ങളെന്നറിയുമ്പോഴും
എന്നിലെക്കാഴ്ന്നിറങ്ങുന്നൊരു കത്തി
നീയൊളിപ്പിക്കുന്നതറിയുന്നു ഞാന്‍ .
പരല്‍മീനുകള്‍ പോല്‍ പിടയുന്നൊരു
കരള്‍ കണ്ടില്ലെന്നു നടിച്ചുനില്‍ക്കാന്‍
നിനക്ക് കഴിയുന്നതും അതൊന്നിനാലാകാം
എങ്കിലും പ്രിയേ നമ്മള്‍ രണ്ടല്ലെന്നറിയുക.
നമ്മളില്‍ നമ്മെ തിരയുകസാദ്ധ്യമെന്നിരിക്കെ
ഒടുവിലൊരുനാള്‍ നിനക്ക് ഞാനാരെന്ന
വെറുമൊരു ചോദ്യത്തിലൊതുങ്ങുമ്പോള്‍
കണ്ണീര്‍ മറയ്ക്കാനൊരു കമഠമാകട്ടെ ഞാന്‍ .
-----------------------------------ബി ജി എന്‍
No comments:
Post a Comment