Wednesday, July 10, 2013

നിലാവുപോലൊരു കവിത


നിലാവ് പോലെ ആണ്
കവിത പെയ്തിറങ്ങിയത് ..!
ആകാശത്തു നിന്നും
വെറുമൊരു പ്രകാശം പോലെ അല്ല .
മഴയുടെ ആരവം പോലെ
മുന്നറിയിപ്പുകൾ ഇല്ലാതെ
പെട്ടെന്നൊരു പെയ്ത്ത് .
അല്ലെങ്കിൽ ഞാനതറിഞ്ഞെനെ.

ഇപ്പോൾ
വെളിച്ചത്തില്‍ കുളിച്ചീ -
മൈതാനത്തിൽ ഏകനായി
നില്ക്കുന്നോരെന്നിൽ
നിലാവിന്റെ വെളിച്ചവും
തണുപ്പും നിറയുന്നത്
നീ അറിയുന്നുണ്ടോ ?

നീ അറിയുന്നതായിരുന്നെങ്കിൽ
വെളിച്ചത്തിന്റെ ഈ തുണ്ട്
എന്നിൽ നീ നിക്ഷേപിക്കില്ലായിരുന്നു .
രാത്രികൾ മാറിക്കൊണ്ടേ ഇരിക്കുന്നു .
ഇനിയും ഇരുളുകൾ കടമെടുത്തു
രാത്രിയുടെ മാലാഖമാർ വരും .

നിന്നിൽ നിന്നും
കൊത്തിയെടുത്തു
കൊണ്ട് അകലുന്ന പകലുകളിൽ
നിന്റെ തൂവലിന്റെ സ്പര്‍ശം ഉണ്ടായിരിക്കും .

നീ എന്നിലോ
എന്റെ രസനയിലോ
എന്റെ കാമനകളിലൊ
പ്രണയത്തിന്റെ തമ്പുരു മീട്ടുന്നുണ്ടാകാം
അതറിയാൻ നിനക്കും
എനിക്കുമിടയിൽ
അമാവാസികളുണ്ടാകേണ്ടി ഇരിക്കുന്നു .
-----------------ബി ജി എൻ വർക്കല -----

4 comments:

  1. നിനക്കും എനിക്കുമിടയിൽ അമാവാസികളുണ്ടാകേണ്ടി ഇരിക്കുന്നു .....

    ReplyDelete
  2. അമാവാസികൾ ഉണ്ടാവട്ടെ ....
    :) :)

    ReplyDelete
  3. പൌര്‍ണ്ണമികള്‍ തെളിയട്ടെ പിന്നെ

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ വായനക്കും വരികള്‍ക്കും

    ReplyDelete