പൂക്കൾ
.............
പൂക്കള്‍
ചിരിക്കാറുണ്ട്
വസന്തത്തിന്റെ
വരവില്‍
മഞ്ഞു
കണികകള്‍ വീണ ഇതളുകള്‍
കമ്പനത്താല്‍
വിടരുമ്പോള്‍
പൂക്കള്‍
ചിരിക്കാറുണ്ട്
പൂക്കള്‍
കരയാറുണ്ട്
വാസനിക്കാന്‍
, ഒന്ന് ചുംബിക്കാന്‍
മധുപന്‍
വരാത്ത കാലങ്ങളില്‍
ഇതളുകള്‍
ചുരുക്കി
പൂക്കള്‍
കരയാറുണ്ട്
പൂക്കള്‍
നാണിക്കാറുണ്ട്.
ഇതളുകള്‍
കൂമ്പിയടഞ്ഞു
നിലാവിന്റെ
കണ്ണുകളില്‍ നോക്കി
നേര്‍ത്ത
പുഞ്ചിരിയോടെ
പൂക്കള്‍
നാണിക്കാറുണ്ട് .
പൂക്കള്‍
തേന്‍ ചുരത്താറുണ്ട്
സുഗന്ധം
നിറഞ്ഞ കേസരം
തൊങ്ങലുകള്‍
ചാര്‍ത്തുന്ന ശലഭനാവുകളില്‍
ഹൃദയം
നിറഞ്ഞു കവിയുമ്പോള്‍
പൂക്കള്‍
തേന്‍ ചുരത്താറുണ്ട്
..... ബി.ജി.എൻ വർക്കല
No comments:
Post a Comment