കണ്ണൊന്നടയ്ക്കുകില്‍ കാമിനീ എന്നുടെ
ഓര്‍മ്മയില്‍ നീയൊരു തണ്ടൊടിഞ്ഞ താമര
ചെമ്മേയെടുത്തെന്റെ മാറിലേക്കിട്ടെങ്കില്‍
പൊന്‍താരകങ്ങള്‍ നാണിച്ചു കണ്ണടച്ചീടും .
പട്ടുപോല്‍ മൃദുലമാം കേശഭാരമഴിഞ്ഞെന്‍
കണ്ണുകള്‍ മൂടുന്നു കാര്‍മേഘം പോലെങ്കിലും
കാച്ചെണ്ണമണമൂറും കാറ്റിന്റെ കയ്യില്‍നിന്നും
പേലവാധരങ്ങള്‍ നല്‍കും മൃദുചുംബനം മധുരം .
പൂവുപോല്‍സ്നിഗ്ദ്ധമാം മാര്‍ക്കുടങ്ങള്‍ തന്‍
താഡനമേറ്റെന്‍ ഉടല്‍കുളിരുമ്പോള്‍ സഖീ ,
ചേര്‍ത്തു പിടിക്കട്ടെ ഞാനൊട്ടുനേരം നിന്നെയീ -
കനവിന്റെ ആഴങ്ങളില്‍ നിന്നുമേറുംവരേയ്ക്കും.
---------------------------------ബി ജി എന്‍
No comments:
Post a Comment