Thursday, March 13, 2014

അടിമജീവിതം



ഒരടിമയ്ക്കും തന്‍റെ
യജമാനനെ സ്നേഹിക്കാനാകില്ല
ഓരോ അടിമയുടെ ഉള്ളിലും
ഉറങ്ങിക്കിടക്കുന്നുണ്ട്
കുതറിമാറാനുള്ള ത്വര .
വലിച്ചെറിയാനൊരുടുവസ്ത്രം
ഓരോ അടിമയും സൂക്ഷിക്കുന്നു .
പ്രതികരിക്കാനൊരു പഴുത്
മുറിവേറ്റ മനസ്സില്‍ നിന്നും
നോവിന്റെ ഗീതകം .
ഒരിക്കലെങ്കിലും
യജമാനനാകാന്‍ ഉള്ള തൃഷ്ണ
അടിച്ചമര്‍ത്തപ്പെടുന്ന
വേദനയറിയണമെങ്കില്‍
നിങ്ങളോരുഅടിമയായെ പറ്റൂ .
(വിമാനത്തില്‍ യാത്രയുടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്ന (12 years of slave) നല്‍കിയ ആകാശക്കവിത .)

1 comment:

  1. ഒരു അടിമയ്ക്കും തന്റെ യജമാനനെ സ്നേഹിക്കാനാവില്ല. ഭയത്തോടെ അനുസരിക്കാനെ സാദ്ധ്യമാകൂ

    ReplyDelete