Friday, January 17, 2020

അരുതു കാട്ടാളാ...

അരുത് കാട്ടാളാ ...

എന്തിനായ് ഞാനെന്റെ നോവും മനസ്സിനെ
ചന്ദ്രനിൽ നിന്നുമടർത്തി മാറ്റി.
എന്തിനെൻ ഹൃത്തിലെ ചെമ്പനീർപൂവിന്റെ
ഇതളുകൾ ഞാനിന്നടർത്തി നോക്കി.
ഒട്ടും പരിക്കുകൾ പറ്റാതെ മുറ്റത്തിൻ 
കോണിൽ വിരിഞ്ഞൊരു പാരിജാതം
കണ്ണു നിറച്ചെന്നെ നോക്കി വിതുമ്പുമ്പോൾ
കൈവിറയ്ക്കാതെങ്ങനെ നുളളിടും ഞാൻ.
.... ബി.ജി.എൻ വർക്കല

2 comments:

  1. സലാം സുഹൃത്തേ.
    ചെറുതെങ്കിലും താളമുള്ള വരികൾ.സൗമ്യമായ ഭാവങ്ങൾ.

    ReplyDelete
  2. ഫോളോ ചെയ്തിട്ടുണ്ട് ട്ടാ

    ReplyDelete