Monday, August 6, 2018

ഷണ്ഡത ബാധിച്ച തൂലിക


ഷണ്ഡത ബാധിച്ച തൂലിക 

വാക്കുകളുടെ തീമഴയിൽ
അധികാരത്തിന്റെ ചുവടിളകിയ കാലം .
അക്ഷരം അഗ്നിയായി
നഗരങ്ങൾ കരിച്ച കാലം.
തൂലികയുടെ മൂർച്ചയില്‍
നിരായുധരായ രിപുക്കളുടെ കാലം.
വർണ്ണങ്ങൾ നഷ്ടമായ്,
അഗ്നിയടങ്ങി,
ഒഴുക്ക് നിലച്ചു,
ശബ്ദമടഞ്ഞു
വാക്കിന്നു ധ്യാനത്തിലാണ് .
ഫാസിസത്തിന്റെ പേര് കേട്ട് ഞടുങ്ങുന്നുവോ,
നാവു ചൂഴ്ന്നെടുക്കിൽ
നടുവിരലുയർത്തുന്നൊരു
വർഗ്ഗമിന്നീ നാട്ടിൽ.?
--------ബിജു ജി നാഥ് വര്‍ക്കല  


1 comment:

  1. വാക്കുകള്‍ക്ക് എന്നെങ്കിലും ധ്യാനത്തില്‍ നിന്നും ഉണര്‍ന്നല്ലേ തീരൂ?

    ReplyDelete